വാഷിംഗ്ടണ്‍: ഐസിഇ( ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്) മിനിയാപ്പോളിസിയില്‍ നിന്നും അറസ്റ്റ് ചെയ്തു തടങ്കലിലടച്ച അഞ്ചുവയസുകാരും പിതാവിനും മോചനം. ഐസിഇ തടങ്കല്‍ പാളയത്തില്‍ നിന്നും വിട്ടയച്ച ഇവര്‍ തിരികെ മിനിസോട്ടയിലെത്തി. ഐസിഇ തുറങ്കലിലടച്ച അഞ്ചു വയസുകാരനായ ലിയാം കോനെഹോ റാമോസിനെയും അദ്ദേഹത്തിന്റെ പിതാവിനെയും വിട്ടയക്കണമെന്നു ഫെഡറല്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ക്കു സ്വതന്ത്രമാകാന്‍ കഴിഞ്ഞത്.
ലിയാമിനേയും പിതാവ് അഡ്രിയനേയും മിനിയാപ്പോളിസില്‍ നിന്നാണ് കുടിയേറ്റ അധികാരികള്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, ടെക്സസിലെ ഒരു തടങ്കല്‍ കേന്ദ്രത്തിലേക്ക് ഇരുവരെയും മാറ്റി. ഒരാഴ്ചയിലധികം അവിടെ കഴിഞ്ഞ ഇരുവരേയും ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവിനെ തുടര്‍ന്നാണ് വിട്ടയച്ചത്.
കേസ് പരിഗണിച്ച ജില്ലാ ജഡ്ജിയായ ഫ്രെഡ് ബിയറി ഏറ്റവും വേഗത്തില്‍ കുട്ടിയെയും പിതാവിനെയും മോചിപ്പിക്കണമെന്ന് ഉത്തരവിട്ടു. വിധിന്യായത്തില്‍ അമേരിക്കയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തെ പരാമര്‍ശിച്ച ജഡ്ജി ഇപ്പോഴത്തെ ചില സര്‍ക്കാര്‍ നടപടികള്‍ അധികാരവാദ ഭരണകൂടങ്ങളുടെ അതിക്രമങ്ങളെ ഓര്‍മിപ്പിക്കുന്നതാണെന്ന് മുന്നറിയിപ്പ് നല്‍കി.
ജുഡീഷ്യല്‍ അംഗീകാരം ഇല്ലാതെ കുടിയേറ്റ ഏജന്‍സികള്‍ ആഭ്യന്തരമായി പുറപ്പെടുവിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് വാറന്റുകളുടെ ഉപയോഗത്തെയും ജഡ്ജി രൂക്ഷമായി വിമര്‍ശിച്ചു. ലിയാമിന്റെ അറസ്റ്റിനു പിന്നാലെ മിനിയാപ്പോളിസില്‍ ശക്തമായ പ്രതിഷേധമാണ് നടന്നത്.
Five-year-old boy and father released from ICE detention center arrive in Minnesota













