ബിജു മുണ്ടക്കൽ പി.ആർ.ഓ
ചിക്കാഗോ :ജനുവരിയിൽ നടന്ന കേരളാ കൺവെൻഷന്റെ ഭാഗമായി
നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയ ഫോമാ സെൻട്രൽ റീജിയൻ
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കൂടുതൽ സഹായങ്ങൾ
അർഹരായവർക്ക് നൽകിയതായി ഫോമാ റീജിയണൽ വൈസ് പ്രസിഡണ്ട്
ജോൺസൻ കണ്ണൂക്കാടൻ അറിയിച്ചു .

കേരളം കൺവെൻഷനോടനുബന്ധിച്ച് നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ
നടത്തിയ സെൻട്രൽ റീജിയൻ ഏറ്റവും ഒടുവിൽ ,തൃശൂരിൽ
പ്രവർത്തിക്കുന്ന ”അമ്മ ‘ എന്ന വയോജന മന്ദിരത്തിന് 25 എയർ
ബെഡുകൾ നൽകി മറ്റു സംഘടനകൾക്ക് തന്നെ മാതൃകയായി .
102 അന്തേവാസികൾ ഉള്ള ഈ മന്ദിരത്തിന് വീൽ ഷെയറുകൾ ഉൾപ്പെടെ
നിരവധി സഹായങ്ങൾ മുൻപും സെൻട്രൽ റീജിയൻ നൽകിയിട്ടുണ്ടെന്ന്
ശ്രീ ജോൺസൻ കണ്ണൂക്കാടൻ അറിയിച്ചു .
ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് എല്ലാ പിന്തുണയും നൽകുന്ന
ചിക്കാഗോ മലയാളി സമൂഹത്തിന് ജോൺസൻ കണ്ണൂക്കാടൻ നന്ദി
രേഖപ്പെടുത്തി













