ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെ കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇവര്‍ക്കെതിരെ തെളിവുകൾ ഹാജരാക്കാന്‍ സിബിഐക്കായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. റോസ് അവന്യൂ കോടതിയിലെ സ്പെഷ്യല്‍ ജഡ്ജി ജിതേന്ദര്‍ സിങിന്റെതാണ് വിധി.
അന്വേഷണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയ കോടതി സിബിഐ ക്കെതിരെ രൂക്ഷവിമര്‍ശനവും നട ത്തി.2022ലെ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് 1000 കോടി രൂപയുടെ അഴിമതി നടന്നെന്നായിരുന്നു ആരോ പണം. മദ്യകമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കിയതിലൂടെ ലഭിച്ച കമ്മീഷന്‍ തുക ഗോവ തെരഞ്ഞെടുപ്പിലടക്കം ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചുവെന്ന ആരോപണ ങ്ങളില്‍ യാതൊരു അടിസ്ഥാനമില്ലെന്ന് കോടതി കണ്ടെത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ ബിജെപി ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചത് ഈ മദ്യ ഇടപാടിലെ അഴിമതി ആരോ പണങ്ങളായിരുന്നു. അരവിന്ദ് കെജരിവാള്‍ നേരിട്ട് പണം വാങ്ങിയെന്നും മനീഷ് സിസോദിയ ഇതിന് ഇടനിലക്കാരനായി നിന്നുവെന്നുമായിരുന്നു ബിജെപിയുടെ ആരോപണം.
Former Delhi Chief Minister Arvind Kejriwal and former Deputy Chief Minister Manish Sisodia acquitted in liquor policy case











