തിരുവനന്തപുരം: മാവേലിക്കര മുന്‍ എംഎല്‍എ എം. മുരളി അന്തരിച്ചു.20 വര്‍ഷം മാവേലിക്കരയെ പ്രതിനിധീകരിച്ച് നിയമസാഭംഗമായിരുന്നു. 1991 മുതല്‍ 2001 വരെ മാവേലിക്കരയുടെ ജനപ്ര തിനിധിയായിരുന്നു. കഴിഞ്ഞ തെരഞ്ഞെ ടുപ്പില്‍ ചെങ്ങന്നൂരില്‍ നിന്നും നിയമസഭയി ലേക്ക് മത്സരിച്ചെങ്കിലും പരാജയ പ്പെട്ടിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മാവേലിക്കര ചെറുകോലില്‍ കെ.പി. മാധവന്‍ പിള്ളയുടെയും രാജമ്മയുടെയും മകനായി 1953 ഓഗസ്റ്റ് മൂന്നിന് ജനിച്ചു. ബി.എ., എല്‍.എല്‍.ബി., എല്‍.എല്‍.എം. (കോഴ്സ് പൂര്‍ത്തിയാക്കി). അഭിഭാഷകന്‍, രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ രംഗങ്ങളില്‍ തിളങ്ങി.
1969 ല്‍ കെ.എസ്.യു. അംഗമായി. കെ.എസ്.യു. ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി (1972-77), പ്രസിഡന്റ് (1977) എന്നീ പദവികള്‍ വഹിച്ചു. സംസ്ഥാന കെ.എസ്.യു. വൈസ് പ്രസിഡന്റ് (1978), ജനറല്‍ സെക്രട്ടറി (1979), പ്രസിഡന്റ് (1980-82) എന്നീ സ്ഥാനങ്ങളിലെത്തി..
നിരവധി വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി; 1982 മുതല്‍ ഏഴു വര്‍ഷം കേരള പ്രദേശ് യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു; ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ കൗണ്‍സില്‍ അംഗം. 1987-ല്‍ ഡല്‍ഹിയില്‍ നടന്ന ചേരിചേരാ യുവജന സമ്മേളനത്തിന്റെ സംഘാടകരില്‍ ഒരാളായിരുന്നു.
ഭാര്യ കെ.എസ് രമാദേവി. മൂന്നു ആണ്‍മക്കള്‍.
Former Mavelikkara MLA M Murali passes away: Last rites performed at a private hospital in Thiruvananthapuram













