കൊൽക്കത്ത: മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മു കുൾ റോയ് അന്തരിച്ചു ഞായറാഴ്ച പുല ർച്ചെ 1.30-ഓടെ കൊൽക്കത്തയിലെ സാൾട്ട് ലേക്കിലുള്ള അപ്പോളോ ആശുപ ത്രിയിലായിരുന്നു അന്ത്യം.
ഹൃദയാഘാതമാണ് മരണകാരണമെന്ന് മകൻ സുഭ്രാൻഷു റോയ് സ്ഥിരീകരിച്ചു.. ദീർഘകാലമായി ഡിമെൻഷ്യ (മറവിരോഗം) ഉൾപ്പെടെയുള്ള വിവിധ ആരോ ഗ്യപ്രശ്ന ങ്ങളാൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങളായി കോമയി ലാ യിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ശനിയാഴ്ച രാത്രിയോടെ വഷളാ വുകയാ യിരുന്നു.
മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിലെ രണ്ടാമനു മായാണ് മുകുൾ റോയ് അറിയപ്പെ ട്ടിരു ന്നത്. 1998-ൽ തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ചത് മുതൽ പാർട്ടിയുടെ വളർച്ചയി ൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. പാർട്ടിയു ടെ നാഷണൽ ജനറൽ സെക്രട്ട റിയായിരുന്നു.
2017-ൽ മമതയുമായി അകന്ന് ബിജെപി യിൽ ചേർന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി നേടിയ അവിശ്വസനീയ മുന്നേറ്റത്തിന് പിന്നിൽ മുകുൾ റോയിയുടെ തന്ത്രങ്ങ ളായിരുന്നു. 42-ൽ 18 സീറ്റുകൾ നേടി ബിജെപിയെ ബംഗാളിലെ പ്രധാന പ്രതിപ ക്ഷ കക്ഷിയായി മാറ്റുന്നതിൽ അദ്ദേഹം വിജയിച്ചു. 2021-ലെ നിയമസഭാ തിര ഞ്ഞെടുപ്പിൽ കൃഷ്ണനഗറിൽ നിന്ന് ബിജെപി ടിക്കറ്റിൽ അദ്ദേഹം എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുകുൾ റോയ് വീണ്ടും തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങി. എന്നാൽ തിരിച്ചുവരവിന് ശേഷം സജീവ രാഷ്ട്രീയ ത്തിൽ ഇടപെടാൻ അദ്ദേഹത്തിന്റെ ആരോഗ്യം അനുവദിച്ചിരുന്നില്ല. മമത ബാനർജി പലതവണ അദ്ദേഹത്തെ സന്ദർശിക്കുകയും ചികിത്സാ സൗകര്യ ങ്ങൾ ഉറപ്പാക്കുകയും ചെയ്തിരുന്നു.
കേന്ദ്ര റെയിൽവേ മന്ത്രി, ഷിപ്പിംഗ് സഹമ ന്ത്രി തുടങ്ങിയ നിലകളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണ ത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
Former Railway Minister and Trinamool Congress leader Mukul Roy passes away













