സ്വര്‍ണക്കൊള്ള കേസിലെ പ്രതികള്‍ ഒന്നൊന്നായി പുറത്തേയ്ക്ക്: എന്‍.വാസുവും പുറത്തിറങ്ങി

സ്വര്‍ണക്കൊള്ള കേസിലെ പ്രതികള്‍ ഒന്നൊന്നായി പുറത്തേയ്ക്ക്: എന്‍.വാസുവും പുറത്തിറങ്ങി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ ഒന്നൊന്നായി അഴിക്കുള്ളില്‍ നിന്നും പുറയത്തേയക്ക് ഏറ്റവും  ഒടുവില്‍ ഇന്നു  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന് ജാമ്യം ലഭിച്ചു. . കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യം ആണ് അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്.

കട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു. കേസില്‍ ജാമ്യം നേടി പുറത്തിറങ്ങുന്ന അഞ്ചാമത്തെ പ്രതിയാണ് എന്‍ വാസു. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടി, സ്വാഭാവിക ജാമ്യം തേടി വാസു കോടതിയെ സമീപിക്കു കയായിരുന്നു.

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. സ്വര്‍ണ ക്കൊ ള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹര്‍ജികളില്‍ ഇന്നലെ കോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു. ഈ മാസം 18 നാണ് ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത്.

Former Travancore Devaswom Board president N. Vasu granted bail in Sabarimala gold theft case.

Share Email
Top