ശ്രീകുമാര്‍ ഉണ്ണിത്താന്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഇലക്ഷന്‍ കമ്മീഷണര്‍ ആയി ഫൊക്കാന മുന്‍ പ്രസിഡന്റും, സാംസ്‌കാരിക, മാധ്യമ പ്രവര്‍ത്തകനും കൂടിയായ ജോര്‍ജി വര്‍ഗ്ഗീസിനെ ( ഫ്ലോറിഡ) തെരഞ്ഞെടുത്തു. കമ്മീഷന്‍ അംഗങ്ങള്‍ ആയി മുന്‍ ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ (കാനഡ), ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ബിജു ജോണ്‍ കൊട്ടാരക്കര ( ന്യൂയോര്‍ക്ക്) എന്നിവരെയും തെരഞ്ഞെടുത്തതായി ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോജി തോമസ് അറിയിച്ചു.
ഓഗസ്റ്റ് ആറു മുതല്‍ ഒന്‍പതു വരെ പെനിസില്‍വേനിയയിലെ കലഹാരി റിസോര്‍ട്ടില്‍ വച്ച് നടത്തപ്പെടുന്ന ഫൊക്കാനയുടെ അന്തര്‍ദേശീയ കണ്‍വെന്‍ഷനില്‍ വച്ചാണ് 2026-28 വര്‍ഷത്തേക്കുള്ള ഇലക്ഷന്‍.
ഇലക്ഷന്‍ കമ്മീഷണര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജി വര്‍ഗ്ഗീസ് ഫൊക്കാന പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, ഫൊക്കാന ടുഡേ ചീഫ് എഡിറ്റര്‍, ഇലക്ഷന്‍ കമ്മീഷണര്‍, കേരളാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും ഫൊക്കാനയുടെ വിവിധ പദവികളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഫ്ലോറിഡയിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ മേഖലയില്‍ സജീവ സാന്നിദ്ധ്യമായ ജോര്‍ജി വര്‍ഗ്ഗീസ് ഫൊക്കാനയുടെ പൊതു സമ്മതനായ പ്രവര്‍ത്തകനായി എക്കാലവും അറിയപ്പെടുന്ന വ്യക്തിയാണ്. മള്‍ട്ടി നാഷണല്‍ കമ്പനിയായ ഹാരിസണ്‍ ആന്‍ഡ് ക്രോസ്സ് ഫീല്‍ഡിന്റെ ലേബര്‍ വെല്‍ഫയര്‍ ഓഫീസര്‍ ആയി ജോലി ചെയ്യുമ്പോളാണ് അമേരിക്കയിലേക്ക് വന്നത്.
ഒ ഐ സി സി ഫ്ലോറിഡ ചാപ്റ്ററിന്റെ മുന്‍ പ്രസിഡന്റ്, ലോക കേരള സഭാംഗം, കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡാ പ്രസിഡന്റ്, സെക്രട്ടറി, അഡൈ്വസറി ബോര്‍ഡ് ചെയര്മാന്‍, മാര്‍ത്തോമ സഭനോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന മെമ്പര്‍, സൗത്ത് ഫ്ലോറിഡ ചര്‍ച്ച് വൈസ് പ്രെസിഡന്റ് സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ സദ്ധ്യാര്‍ഹമായി സേവനം ചെയ്തിട്ടുണ്ട്. ഫ്ളവേഴ്സ് ടിവി യൂസ്എ യുടെ സോഷ്യല്‍ വിഷനറി അവാര്‍ഡു ജേതാവാണ്. ബ്രോവാര്‍ഡ് കൗണ്ടി ഹ്യൂമന്‍ സര്‍വീസില്‍ സീനിയര്‍ മാനേജര്‍ ആയി ജോലി ചെയ്യുന്നു. തിരുവല്ല കവിയൂര്‍ സ്വദേശിയാണ്.
ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ പി ജോണ്‍ ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ്, മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാനഡയില്‍ നടത്തിയ ഫൊക്കാന കണ്‍വെന്‍ഷന്‍ ചരിത്രം ആക്കി മാറ്റിയതിന്റെ വ്യക്തിത്വത്തിന്റെ ഉടമയാണ്. 1968 ല്‍ ഇരുപതു അഗംങ്ങളുമായി ആരംഭിച്ച ടോറന്റോ മലയാളി സമാജം, നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളില്‍ ഒന്നായി മാറ്റിയതില്‍ ജോണ്‍ പി. ജോണ്‍ന്റെ സംഘടന പാടവത്തിനു തെളിവാണ്.
പത്തു തവണ ടോരന്റ്റോ മലയാളീ സമാജത്തിന്റെ പ്രസിഡന്റ് ആയ അദ്ദേഹം കാനേഡിയന്‍ -അമേരിക്കന്‍ മലയാളികള്‍ക്ക് സര്‍വ്വ സമ്മതനാണ്, ഫൊക്കാന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ട്രസ്റ്റി ബോര്‍ഡ് മെംബര്‍, കമ്മിറ്റി മെംബെര്‍, ഇലക്ഷന്‍ കമ്മീഷണര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം പ്രവാസി ചാനല്‍ ആദ്യമായി ഏര്‍പ്പെടുത്തിയ നാമി അവാര്‍ഡ് നേടിയ ആദ്യ വ്യക്തി കൂടിയാണ്. കോട്ടയം കളത്തിപ്പടി സ്വദേശിയായ ജോണ്‍ കാനഡയിലെ അറിയപ്പെടുന്ന വ്യവസായിയാണ്.
ഇലക്ഷന്‍ കമ്മീഷന്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബിജു ജോണ്‍ കൊട്ടാരക്കര ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറിയും മുന്‍ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി ട്രെഷററും,അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍, ഐ പി സി എന്‍ എ ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ ജോ. ട്രഷറര്‍, ഫൊക്കാന ടുഡേ ചീഫ് എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളം ട്രൈബൂണ്‍ ഓണ്‍ലൈന്‍ പത്രത്തിന്റെ ചീഫ് എഡിറ്റര്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ്.
സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കേരളത്തിന്റെ വിവിധ മേഖലകളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അദ്ദേഹം കേരളാ എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ് അസ്സോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ സജീവ പ്രവര്‍ത്തകനും സംഘടനയുടെ നിരവധി പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കീന്‍ ന്യൂസ് ലെറ്റര്‍ ആന്‍ഡ് പുബ്ലിക്കേഷന്‍സ് കോര്‍ഡിനേറ്റര്‍, കീന്‍ ലോങ്ങ് ഐലന്‍ഡ് റീജിയണല്‍ വൈസ് പ്രസിഡന്റ്, പബ്ലിക് റിലേഷന്‍ കോര്‍ഡിനേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ. സി) ചാപ്റ്ററിന്റെ ന്യൂയോര്‍ക്ക് റീജിയന്‍ വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ദുബായില്‍ ദീര്‍ഘകാലം ജോലി ചെയ്തിട്ടുള്ളതും, നിലവില്‍ ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് അതോറിറ്റിയിലെ സൂപ്പര്‍വൈസറും, റിയല്‍ എസ്റ്റേറ്റ് മേഖലയിലും പ്രവര്‍ത്തിക്കുന്ന ബിജു കൊട്ടാരക്കര സ്വദേശിയാണ്.
George Varghese Phokana Election Commissioner; John P. John and Biju John Kottarakkara are members













