തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ വൻ ഇടിവ്: മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത് 20,000 രൂപയിലധികം

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ വൻ ഇടിവ്: മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത് 20,000 രൂപയിലധികം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ന് വില കുറഞ്ഞത്. ഇന്ന് മാത്രം പവന് 1,07920 രൂപയിലെത്തി. കഴിഞ്ഞ വ്യാഴാഴ്ച സർവ്വകാല റെക്കോർഡുകൾ ഭേദിച്ച സ്വർണവിലയിൽ, കഴിഞ്ഞ മൂന്ന് ദിവസങ്ങൾ കൊണ്ട് മാത്രം 20000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നത്തെ വിലവിവരങ്ങൾ (ഫെബ്രുവരി 02, 2026):

  • ഒരു പവൻ സ്വർണം: 1,11,120 രൂപ
  • 22 കാരറ്റ് സ്വർണം (1 ഗ്രാം): 13,890 രൂപ
  • 18 കാരറ്റ് സ്വർണം (1 ഗ്രാം): 11,415 രൂപ
  • 14 കാരറ്റ് സ്വർണം (1 ഗ്രാം): 8,890 രൂപ
  • വെള്ളി (1 ഗ്രാം): 300 രൂപ (റെക്കോർഡ് വിലയിൽ തുടരുന്നു)

വില കുറയാൻ കാരണം:

കഴിഞ്ഞ ഡിസംബർ 23-ന് സ്വർണവില ഒരു ലക്ഷം കടന്നതോടെ സാധാരണക്കാർ സ്വർണം വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രവണത കണ്ടുവന്നിരുന്നു. എന്നാൽ ഇപ്പോൾ വില കുത്തനെ ഇടിഞ്ഞതോടെ സ്വർണ നിക്ഷേപത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വവും ഇറാൻ-യുഎസ് സംഘർഷവും റഷ്യ-യുക്രെയ്ൻ യുദ്ധവുമെല്ലാം സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്.

നിലവിൽ വലിയ ഇടിവുണ്ടായെങ്കിലും, വിപണി നിരീക്ഷകരുടെ കണക്കുകൂട്ടൽ പ്രകാരം ഒരാഴ്ചയ്ക്കകം സ്വർണവില വീണ്ടും ഉയരാൻ സാധ്യതയുണ്ട്. അതിനാൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിലക്കുറവ് വലിയ ആശ്വാസമാണ് നൽകുന്നത്.

Share Email
LATEST
Top