നിയമസഭയെ വീണ്ടും പ്രക്ഷുബ്ദ്ധമാക്കി ശബരിമല സ്വർണക്കൊള്ള വിവാദം 

നിയമസഭയെ വീണ്ടും പ്രക്ഷുബ്ദ്ധമാക്കി ശബരിമല സ്വർണക്കൊള്ള വിവാദം 

തിരുവനന്തപുരം: ശബരിമല സ്വർണ ക്കൊള്ള വീണ്ടും നിയമസഭയെ പ്രക്ഷു ബ്ദ്ധമാക്കി.  ഇടവേളയ്ക്ക് ശേഷം നിയമ സഭാ സമ്മേളനം തുടങ്ങിയപ്പോള്‍  പ്രതിഷേ ധവുമായി പ്രതിപക്ഷം രംഗത്തു വന്നു.  സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതികള്‍ക്ക് കൂട്ട ജാമ്യം ലഭിച്ചത് ചൂണ്ടിക്കാട്ടിയും തന്ത്രി യുടെ വാദം  ഉയർത്തിയുമായിരുന്നു പ്രതിപ ക്ഷ പ്രതിഷേധം.

ആചാര ലംഘനത്തിനു കൂട്ട് നില്‍ക്കാ ത്തതിനാലാണ് തന്ത്രിയെ അറസ്റ്റ് ചെയ്ത തെന്ന് വാദിച്ച പ്രതിപക്ഷം സഭ ബഹിഷ്‌ക്ക രിക്കുകയായിരുന്നു. സഭയില്‍ നിസ്സഹ കരണം പ്രഖ്യാപിച്ച പ്രതിപക്ഷം നടുത്ത ളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചു.  പ്രതി പക്ഷ വിമര്‍ശനം ഹൈക്കോടതിക്ക് എതിരെയാണെന്ന് നിയമ മന്ത്രി പി രാജീവ് പറഞ്ഞു.  എസ്‌ഐടി അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. തന്ത്രി വാദി യെന്നോ പ്രതിയെന്നോ സര്‍ക്കാരിനെ ബാധിക്കുന്നതല്ല. സര്‍ക്കാരിന് മുന്നില്‍ റിപ്പോര്‍ട്ട് വരുന്നില്ല. അന്വേഷണം ഹൈ ക്കോടതി മേല്‍നോട്ടത്തിലാണ്. സര്‍ക്കാ രിന് ഒരു റോളും അന്വേ ഷണത്തിലില്ല. 

 കോണ്‍ഗസിന്റേത് രാഷ്ട്രീയ ഉപജാപമെന്നും തന്ത്രിയെ മുന്‍നിര്‍ത്തി യുള്ള തന്ത്രമാണെന്നും എംബി രാജേഷ് പറഞ്ഞു..ഭരണ പക്ഷവും പോസ്റ്റര്‍ ഉയര്‍ ത്തി. സോണിയ -പോറ്റി ചിത്രം ഉയര്‍ത്തി യാണ് ഭരണ പക്ഷം പ്രതി രോധിച്ചത്. എന്നാല്‍ പ്രതിഷേധത്തിനിടെ ചോദ്യോ ത്തര വേള തുടരുകയായിരുന്നു സ്പീക്കര്‍. ശൂന്യവേളയിൽ അടിയന്തിരപ്രമേയമോ സബ്മിഷനോ എടുത്തില്ല.  ചർച്ച കൂടാതെ ബിൽ പാസാക്കി സഭ പിരിഞ്ഞു.

Gold theft controversy again roils the Assembly

Share Email
LATEST
More Articles
Top