‘ഗ്രേസ് അനാട്ടമി’യിലൂടെ ശ്രദ്ധേയനായ നടന്‍ എറിക് ഡെയ്ന്‍ ഓര്‍മയായി

‘ഗ്രേസ് അനാട്ടമി’യിലൂടെ ശ്രദ്ധേയനായ നടന്‍ എറിക് ഡെയ്ന്‍ ഓര്‍മയായി

വാഷിംഗ്ടണ്‍: എബിസിയുടെ മെഡിക്കല്‍ നാടകമായ ഗ്രേസ് അനാട്ടമിയിലൂടെ ഏറെ പ്രശസ്തനായ നടന്‍ എറിക് ഡെയ്ന്‍ അന്തരിച്ചു. അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ് ( എ.എല്‍.എസ) രോഗബാധിതനായിരുന്നു. 2025ല്‍ താന്‍ രോഗബാധിതനാണെന്ന കാര്യം എറിക് തന്നെയാണ് അറിയിച്ചത്. എന്റെ ശരീരത്തിന്റെ വലതുവശം പൂര്‍ണമായും നിശ്ചലാവസ്ഥയിലായിരിക്കുന്നുവെന്ന് എറിക് പറഞ്ഞിരുന്നു.

തന്റെ ഇടതുകൈയുടെ പ്രവര്‍ത്തനം അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരുന്നതായി പറഞ്ഞ എറിക് ഒരുപക്ഷേ കുറച്ച് മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ എന്റെ ഇടതുകൈയുടെ പ്രവര്‍ത്തനവും നിലയ്ക്കുമെന്നും തോന്നുന്നതായും പറഞ്ഞിരുന്നു.
1972 നവംബര്‍ 9 ന് കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ജനിച്ച ഡെയ്ന്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അഭിനയത്തില്‍ ആകൃഷ്ടനായി.

1991 ല്‍ പുറത്തിറങ്ങിയ ‘സേവ്ഡ് ബൈ ദി ബെല്‍’ എന്ന പരമ്പരയിലൂടെ ടെലിവിഷനില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ‘ദി വണ്ടര്‍ ഇയേഴ്സ്’, ‘റോസാന്‍’, ‘മാരിഡ്… വിത്ത് ചില്‍ഡ്രന്‍’, ‘റോസാന്‍’ തുടങ്ങിയ ഷോകളില്‍ കൂടുതല്‍ വേഷങ്ങള്‍ ചെയ്തു. ദീര്‍ഘകാലമായി നീണ്ടുനിന്ന ഹിറ്റ് സൂപ്പര്‍നാച്ചുറല്‍ സീരീസായ ‘ചാര്‍ംഡ്’-ല്‍ രണ്ട് സീസണുകളില്‍ ജേസണ്‍ ഡീന്‍ എന്ന ആവര്‍ത്തിച്ചുള്ള വേഷത്തില്‍ അഭിനയി്ച്ചതോടെ ഏറെ ശ്രദ്ധേയനായി.

2006 മുതല്‍ എട്ട് സീസണുകളില്‍ അദ്ദേഹം അവതരിപ്പിച്ച എബിസി മെഡിക്കല്‍ നാടകമായ ‘ഗ്രേയ്സ് അനാട്ടമി’യില്‍ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. മാര്‍ക്ക് സ്ലോണിന്റെ ബ്രേക്ക്ഔട്ട് വേഷമായിരുന്നു ഡെയ്‌നിന്റെത്. ഈ കഥാപാത്രം അദ്ദേഹത്തിനു ഏറെ ജനപ്രീതി സമ്മാനിച്ചു.

ടെലിവിഷന്‍ രംഗത്തെ അഭിനയത്തിനു പുറമേ, 2024-ല്‍ ‘എക്‌സ്-മെന്‍: ദി ലാസ്റ്റ് സ്റ്റാന്‍ഡ്’, മാര്‍ലി ആന്‍ഡ് മി, ബര്‍ലെസ്‌ക്, ഡേഞ്ചറസ് വാട്ടേഴ്സ്, ബാഡ് ബോയ്സ്: റൈഡ് ഓര്‍ ഡൈ, തുടങ്ങിയ സിനിമകളിലും വേഷമിട്ടു.

‘Grey’s Anatomy’ star Eric Dane dies at 53

Share Email
LATEST
More Articles
Top