വാഷിംഗ്ടണ്‍: ഹവായില്‍ അതിശക്തമായ കാറ്റിന്റെ പശ്ചാത്തലത്തില്‍ അടിയന്തിര നടപടികള്‍ കൈക്കൊണ്ട് ഭരണകൂടം. ഹവായ് സംസ്ഥാന ഭരണകൂടം സ്‌കൂളുകള്‍ മുതല്‍ സര്‍വകലാശാലകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആയിരക്കണക്കിന് ആളുകള്‍ക്ക് ഇതിനോടകം തന്നെ വൈദ്യുതി ബന്ധം നഷ്ടമായി. അടിയന്തിര സംവിധാനങ്ങള്‍ നല്‍കാന്‍ ഭരണകൂടം എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി ഹവായ് ഗവര്‍ണര്‍ ജോഷ് ഗ്രീന്‍ വ്യക്തമാക്കി.
വാരാന്ത്യത്തില്‍ മണിക്കൂറില്‍ 50 മുതല്‍ 73 മൈല്‍ വരെ വേഗതയില്‍ കാറ്റ് വീശിയതായി രേഖപ്പെടുത്തി. വരും മണിക്കൂറുകളിലും അതിശക്തമായ കാറ്റാണ് പ്രവചിച്ചിട്ടുള്ളത്. മണിക്കൂറില്‍ 60 മൈല്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്ന മുന്നറിയിപ്പ് പ്രാദേശിക സമയം തിങ്കഴാഴ്ച്ച വൈകുന്നേരം ആറുവരെ പ്രാബല്യത്തിലുണ്ട്. പല മേഖലകളിലും കഴിഞ്ഞ മണിക്കൂറുകളില്‍ മൂന്ന് ഇഞ്ച് വരെ മഴ പെയ്തു. ഹിലോയില്‍ 2.53 ഇഞ്ചും കഹുലുയിയില്‍ 1.33 ഇഞ്ചും ഹോണോലുലുവില്‍ .6 ഇഞ്ചും മഴ പെയ്തു.
12,000 അടിയില്‍ കൂടുതല്‍ ഉയരമുള്ള ബിഗ് ഐലന്‍ഡ് മേഖലയില്‍ ഒരു അടിയോ അതില്‍ കൂടുതലോ മഞ്ഞുവീഴ്ച ഉണ്ടാകും. ഹവായിയന്‍ ഇലക്ട്രിക് കമ്പനി പ്രകാരം, ഒവാഹുവിലും മൗയി കൗണ്ടിയിലും 12,000-ത്തിലധികം ആളുകള്‍ക്ക് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മുതല്‍ വൈദ്യുതി ഇല്ലാത്ത സ്ഥിതിയാണ്. അതിശക്തമായ കാറ്റ് ആഞ്ഞടിക്കാന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ഗവര്‍ണര്‍ ജോഷ് ഗ്രീന്‍ പറഞ്ഞു.
High winds cause thousands to lose power as storm system slams Hawaii













