വമ്പന്‍ കരാറിന് ഇന്ത്യയും ഫ്രാന്‍സും: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇന്ന് ഇന്ത്യയില്‍

വമ്പന്‍ കരാറിന് ഇന്ത്യയും ഫ്രാന്‍സും: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇന്ന് ഇന്ത്യയില്‍

ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളി രാജ്യങ്ങളിലൊന്നായ ഫ്രാന്‍സിന്റെ പ്രധാനമന്ത്രി ഇമ്മാനുവേല്‍ മാക്രോണ്‍ നാലു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്ന് രാത്രിയില്‍ മുംബൈയില്‍ എത്തും. പ്രതിരോധ രംഗത്ത് സുപ്രധാന കരാറിന് ഈ സന്ദര്‍ശനം ഇടയാക്കും. ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഫ്രഞ്ച് പ്രതിരോധ മന്ത്രി കാതറിന്‍ വൗട്രിനും കൂടിക്കാഴ്ച്ച നടത്തും.

ആറാമത് ഇന്ത്യ-ഫ്രാന്‍സ് വാര്‍ഷിക പ്രതിരോധ ചര്‍ച്ചയിലാണ് ഇുവരും ഒത്തു ചേരുക.നാളെ ഫ്രഞ്ച് പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദര്‍ശനം.ഹെലികോപ്റ്ററുകളുടെയും ഹാമര്‍ പിസിഷന്‍ ഗൈഡഡ് മിസൈലുകളുടെയും സംയുക്ത നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രധാന ചര്‍ച്ചകളും നടക്കും.

മോദി മാക്രോണ്‍ കൂടിക്കാഴ്ചയില്‍ 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക പ്രഖ്യാപനം ഉണ്ടായേക്കും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ തന്നെ ഇവ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ സേനയുടെ നവീകരണം വേഗത്തിലാക്കാന്‍ ഈ കരാര്‍ സഹായിക്കും. സാങ്കേതിക കൈമാറ്റം, സംയുക്ത ഉല്‍പ്പാദനം എന്നിവയിലൂടെ പ്രതിരോധ വ്യാവസായ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്യും.

India and France sign huge deal: French President in India today for four-day visit

Share Email
LATEST
More Articles
Top