മോസ്‌കോ: ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ പൂർണമായും അവസാ നിപ്പിച്ചു എന്ന അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവനക്കെതിരെ റഷ്യരംഗത്ത് . തങ്ങളുടെ എണ്ണ ഇന്ത്യ വാങ്ങില്ലെന്ന് ഒരറിയിപ്പുകളും തങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കി.
എണ്ണ വാങ്ങൽ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ത്യയില്‍നിന്ന് ഔദ്യോഗി കവിവരമൊന്നും ലഭിച്ചില്ലെന്നാണ് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചു. ഇന്ത്യയുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ റഷ്യ സൂക്ഷ്മമായി വിശകല നംചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തെ ബഹുമാനിക്കുന്നു. എന്നാല്‍, ഇന്ത്യയുമാ യുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനാണ് ഞങ്ങള്‍ കൂടുതല്‍ പ്രധാന്യം നല്‍കു ന്നതെന്നു ദിമെത്രി പറഞ്ഞു. . ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യ _ അമേരിക്ക വ്യാപാര കരാർ നടപ്പിലാക്കി എന്ന പ്രതികരണവുമായി ബന്ധപ്പെട്ടതാണ് റഷ്യൻ എന്ന ഇന്ത്യ വാങ്ങില്ലെന്ന പ്രസിഡന്റ് ട്രംപിന്റെ അഭിപ്രായം പുറത്തുവന്നത് റഷ്യൻ എണ്ണയ്ക്ക് പകരമായി ഇന്ത്യ യുഎസി ല്‍നിന്നും വെനസ്വേലയില്‍നിന്നും കൂടുതല്‍ എണ്ണ വാങ്ങാന്‍ സമ്മതിച്ചെന്നാണ് ട്രംപിന്റെ അവകാശവാദം.
India has not announced that it will not buy Russian oil: Russia responds to Trump













