ന്യൂഡൽഹി : പാക്കിസ്ഥാന്റെ ആണവ ഭീഷണിയെ ഇന്ത്യ ഭയക്കുന്നില്ലെന്നു ഇന്ത്യ. ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ ഇന്ത്യ സന്നാഹമാണെന്നു വെസ് റ്റേൺ ആർമി കമാൻഡർ ലഫ്. ജനറൽ മനോജ് കുമാർ കത്യാർ.
ഏറ്റുമുട്ടൽ ഉണ്ടായാൽ ഇന്ത്യയുടെ വിജയ ത്തിൽ അവസാനിക്കുമെന്നും അദ്ദേഹം പാക്കിസ്ഥാന് മുന്നറയിപ്പു നൽകി. മാമൂൻ മിലിറ്ററി സ്റ്റേഷനിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“ഓപ്പറേഷൻ സിന്ദൂർ വേളയിൽ ആ ണ വഭീഷണി മുഴക്കി ക്കൊണ്ടിരിക്കുമ്പോൾ തന്നെ പാക്കിസ്ഥാൻ വെടിനിർത്തലും ആവശ്യപ്പെട്ടിരുന്നു. താഴേക്കു പോകുന്നു വെന്ന് കണ്ടാൽ പകുതി ലോകത്തെയും ഒപ്പം കൊണ്ടുപോകുമെന്നാണ് അവർ പറഞ്ഞത്. അത്തരം ഭീഷണികളെ നമ്മൾ അവഗണിച്ചു.
ഇന്ത്യൻ നേതൃത്വം രാജ്യത്തിന്റെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീക രിക്കുമ്പോൾ അധികാരം നിലനിർത്തുക, പ്രസക്തരായി തുടരുക എന്ന ചിന്തയിലാണ് പാക്ക് സൈനിക നേതൃത്വം. അതുകൊ ണ്ടുതന്നെ ഇന്ത്യയുമായി യുദ്ധസമാന സാഹചര്യം നീട്ടിക്കൊണ്ടു പോകുകയാണ് അവർ. ഇന്ത്യയോട് തുറന്ന യുദ്ധം ചെയ്യാനുള്ള കഴിവോ ധൈര്യമോ പാക്കിസ്ഥാനില്ല. അതുകൊണ്ട് അവർ നിഴൽ യുദ്ധത്തെ ആശ്രയിച്ച് പ്രകോപനം സൃഷ്‌ടിക്കുന്നതായും അദേഹം കൂട്ടിച്ചേർത്തു.
India not afraid of Pakistan’s nuclear threat; ready to deal with emergencies












