ന്യൂഡല്‍ഹി: റഷ്യയുമായി വമ്പന്‍ വ്യാപാര കരാറിന് ഇന്ത്യ. ഏകദേശം 10,000 കോടി രൂപയ്ക്ക് എസ്-400 മിസൈലുകള്‍ വാങ്ങുന്ന വലിയ കരാറിനാണ് നീക്കം. റഷ്യന്‍ നിര്‍മിത 288 എസ്-400 മിസൈലുകളാണ് വാങ്ങുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിലാണ് ഇതു സംബന്ധിച്ച അനുമതി ലഭിച്ചത്.
മിസൈലുകളില്‍ 120 ഹ്രസ്വദൂര മിസൈലുകളും 168 ദീര്‍ഘദൂര മിസൈലുകളും ഉള്‍പ്പെടുന്നു. ഫാസ്റ്റ് ട്രാക്ക് പ്രൊസീജിയര്‍ വഴിയാണ് ഇവ വാങ്ങുന്നത്. വ്യോമസേനയ്ക്കായി 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ തീരുമാനിച്ചതിനു പിന്നാലെയാണഅ ഇത്. ഓപ്പറേഷന്‍ സിന്ദുറിന്റെ സമയത്ത് പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങളും ഡ്രോണുകളും വെടിവച്ചിടാന്‍ എസ്-400 സംവിധാനം വ്യാപകമായി ഉപയോഗിച്ചിരുന്നു.
India signs huge trade deal with Russia: Buys S-400 missiles for Rs 10,000 crore













