അമേരിക്കയിൽ ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ 

അമേരിക്കയിൽ ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ 

ന്യൂജഴ്സി : 13 വയസ്സുള്ള ബാലികയെ പീഡിപ്പിച്ച ഇന്ത്യൻ യുവാവ് അമേരിക്ക യിൽ അറസ്റ്റിൽ   യുഎസ് ഇമിഗ്രേഷൻ ആൻഡ് കംസ് എൻഫോഴ്സ്മെൻ്റ് (ഐസിഇ) ആണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. വൊഡേല യശസ്വി കോട്ടപ്പല്ലി എന്ന യുവാവ് ആണ് അറസ്‌റ്റിലായിരിക്കുന്നത്.

പ്രതിക്കെതിരെ പീഡനത്തിന് പുറമെ മോഷണം ഉൾപ്പെടെയുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ഇയാൾ അധികൃതമായി അമേരിക്കയിൽ എത്തിയതായതാണ് റിപ്പോർട്ട്. ഇയാളെ ഉടൻതന്നെ നാടുകട ത്തും. നാടുകടത്തൽ നടപടികൾ ഉണ്ടാകു ന്നതുവരെ പ്രതി കസ്റ്റഡിയിൽ തുടരുമെ ന്നാണ് ഐസിഇ അറിയിച്ചിരിക്കുന്നത്.

അറസ്റ്റിന്റെ തീയതി, കേസ് ഫയൽ ചെയ്ത കൗണ്ടി, അല്ലെങ്കിൽ ആരോപ ണവിധേയമായ കുറ്റകൃത്യ ങ്ങളെക്കു റിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ തുടങ്ങിയവ ഏജൻസി വെളിപ്പെടു ത്തിയിട്ടില്ല. ക്രിമിനൽ കുറ്റം ചുമത്തിയതി നാൽ വിചാരണയ്ക്ക് ശേഷമായിരിക്കും നാടുകടത്തലിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അമേരിക്കയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ നാടുകടത്തുന്നതിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. 2025ൽ 3,800-ൽ അധികം ഇന്ത്യക്കാരെ യുഎസിൽ നിന്ന് നാടുകടത്തിയതായി കേന്ദ്രം പാർലമെന്റി നെ അറിയിച്ചിരുന്നു. ക്രിമിനൽ കുറ്റങ്ങളുമായി ബന്ധപ്പെട്ട നാടുകടത്തലു കളെ കുടിയേറ്റ നിയമലംഘനങ്ങൾ മാത്രമുള്ളവയിൽ നിന്ന് വേർതിരിച്ച് പ്രത്യേകം കണക്കുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ല.

Indian man arrested for raping minor girl in US

Share Email
Top