കാനഡയില്‍ ഇന്ത്യന്‍ വംശജന്‍ പട്ടാപ്പകല്‍ വെടിയേറ്റു മരിച്ചു

കാനഡയില്‍ ഇന്ത്യന്‍ വംശജന്‍ പട്ടാപ്പകല്‍ വെടിയേറ്റു മരിച്ചു

ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വംശജന്‍ പട്ടാപ്പകല്‍ വെടിയേറ്റു മരിച്ചു. ബെംഗളൂരു തൈമഗൊണ്ട്‌ലു സ്വദേശിയായ ചന്ദന്‍ കുമാര്‍ രാജ നന്ദകുമാര്‍ (37) ആണ് കൊലപ്പെട്ടത്. ടൊറന്റോയിലെ ഷോപ്പിങ് മാളിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ചാണ് ചന്ദന്‍കുമാറിനു നേരെ വെടിവെയ്പ് ഉണ്ടായത്.

ടൊറന്റോ പോലീസ് അന്വേഷണമാരംഭിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കനേഡിയന്‍ പ്രാദേശിക സമയം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:30ഓടെയാണ് ആക്രമണം ഉണ്ടായത്. ചന്ദന്‍ കുമാര്‍ കാറിലിരിക്കുമ്പോഴാണ് അക്രമികള്‍ നിറയൊഴിച്ചത്. ചന്ദന്‍ കുമാറിന് ഒന്നിലധികം വെടിയേറ്റിരുന്നതായി ടൊറന്റോ പോലീസ് സര്‍വീസ് പ്രസ്താവനയില്‍ അറിയിച്ചു. ആശുപത്രിയിലേക്ക് എത്തുംമുന്‍പേ മരണം സംഭവിച്ചുവെന്നും പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

Indian-origin man shot dead in broad daylight in Canada

Share Email
LATEST
More Articles
Top