swayamvara
pulimoottil

ഇറാനിലെ ചബഹാര്‍ തുറമുഖ പദ്ധതിക്ക് ഇന്ത്യ ഫണ്ട് അനുവദിക്കാത്തതില്‍ നിരാശ വ്യക്തമാക്കി ഇറാന്‍

ഇറാനിലെ ചബഹാര്‍ തുറമുഖ പദ്ധതിക്ക് ഇന്ത്യ ഫണ്ട് അനുവദിക്കാത്തതില്‍ നിരാശ വ്യക്തമാക്കി ഇറാന്‍

ടെഹ്‌റാന്‍: ഇറാനിലെ ചബഹാര്‍ തുറമുഖ പദ്ധതിക്ക്  ഇന്ത്യ ഫണ്ട് അനുവദി ക്കാത്ത തിലെ നിരാശ വ്യക്തമാക്കി ഇറാന്‍. ഇന്ത്യയെ മധ്യേഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കാന്‍ കഴിയുന്ന ഈ തുറമുഖ പദ്ധതിക്കായി ഇത്തവണ ഇന്ത്യന്‍ ബജറ്റില്‍ പണം നീക്കിവെയക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഇറാന്‍  വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇത്തരത്തില്‍ പ്രതികരിച്ചത്.

ബജറ്റിലെ ഫണ്ട് വെട്ടിക്കുറവ് നിരാശയു ണ്ടാക്കിയോ എന്ന ചോദ്യത്തിന്, ഇത് ഇറാനും ഇന്ത്യയ്ക്കും ഒരുപോലെ നിരാശാജനകമാണെന്നായിരുന്നു  ഇറാന്‍ മന്ത്രിയുടെ പ്രതികരണം.

ഇതൊരു തന്ത്രപ്രധാനമായ തുറമുഖമാണ്. പൂര്‍ണമായി വികസിപ്പിക്കുകയാണെങ്കില്‍, ഇറാന്‍ വഴി മധ്യേഷ്യയിലേക്കും യൂറോപ്പി ലേക്കും ഇന്ത്യയെ ബന്ധിപ്പിക്കുന്നതില്‍ ഇതിന് വലിയ പങ്ക് വഹിക്കാനാകും. ഇതൊരു മികച്ച ട്രാന്‍സിറ്റ് റൂട്ടായിരിക്കും. ഈ തുറമുഖത്തിന്റെ പൂര്‍ണമായ വികസന ത്തിന് നമുക്ക് സാക്ഷ്യം വഹിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

ഇറാനിലെ ചാബഹാറില്‍ ഇന്ത്യ വികസിപ്പി ക്കുന്ന തന്ത്രപ്രധാനമായ തുറമുഖമാണ് ചബഹാര്‍ തുറമുഖ പദ്ധതി. പാക്കിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും നേരിട്ടുള്ള വ്യാപാര, ഗതാഗത മാര്‍ഗം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. പാക്കിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തുള്ള ചൈനയുടെ സ്വാധീനത്തെ പ്രതിരോധിക്കാനും പ്രാദേശിക കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാനും ഇന്ത്യയെ സംബന്ധിച്ച് ഈ പദ്ധതി അനിവാര്യതയായി വിലയിരുത്തപ്പെടുന്നു.

2024-ല്‍ തുറമുഖം വികസിപ്പിക്കുന്നതിനുള്ള കരാര്‍ ഒപ്പിട്ട ശേഷം ഇതാദ്യമായാണ് കേന്ദ്ര ബജറ്റില്‍ ഈ പദ്ധതിക്കായി ഫണ്ട് അനുവദിക്കാത്തത്. കഴിഞ്ഞ വര്‍ഷം വരെ പ്രതിവര്‍ഷം 100 കോടി രൂപ വീതം ഈ പദ്ധതിക്കായി ഇന്ത്യ നീക്കിവെച്ചിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.

Iran expresses disappointment over India’s failure to fund Chabahar port project

Share Email
LATEST excelnclexrn
More Articles
Top