അമേരിക്കയുമായി ചർച്ച നടത്തി കരാറിലെത്താൻ തയ്യാർ : ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ആവർത്തിച്ച് ഇറാൻ 

അമേരിക്കയുമായി ചർച്ച നടത്തി കരാറിലെത്താൻ തയ്യാർ : ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ആവർത്തിച്ച് ഇറാൻ 

ടെഹ്റാൻ: ആണവ വിഷയം ഉൾപ്പെടെ ഉളള കാര്യങ്ങളിൽ അമേരിക്കയുമായി ചർ ച്ചയിലൂടെ കരാറിൽ എത്തുന്ന കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ ഇറാൻ സ ന്നദ്ധമാണെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി. എന്നാൽ ഇറാനെ ആക്രമിക്കാൻ അമേരിക്ക ശ്രമിച്ചാൽ അതിന് വലിയ വില നൽകേണ്ടിവരുമെന്ന് ഇറാന്റെ  വിദേശ കാര്യ സഹ മന്ത്രി മജിദ് തഖ്ത് റാവഞ്ചി പറഞ്ഞു

ജനീവയിൽ യു എസ് – ഇറാൻ മൂന്നാംഘട്ട ചർച്ചകൾക്ക് മുന്നോടിയായി ആയിരുന്നു ഗ്രാൻഡ് മന്ത്രിയുടെ ഈ പ്രതികരണം  വ്യാ ഴാഴ്ച്‌ ജനീവയിൽ നടക്കുന്ന ചർച്ചയിൽ യു എസിനെ  പ്രതിനിധീകരിച്ച്  സ്റ്റ‌ീവ് വിറ്റ്കോ ഫും ജാരെഡ് കുഷ്‌നറും ഇറാനിയൻ പ്രതിനിധി സംഘവുമായി കുടിക്കാഴ്ച‌ നടത്തും. പശ്ചിമേഷ്യയിൽ അമേരിക്ക തങ്ങളുടെ സൈനിക ശേഷി വർധി പ്പിക്കു ന്നതിനിടയിലാണ്  ഇരുരാജ്യങ്ങളും ചർച്ച കൾ പുനഃരാരംഭിച്ചത്. തങ്ങൾ ആക്രമി ക്കപ്പെട്ടാൽ മേഖലയിലെ യുഎസ് താവള ങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറി യിപ്പു നൽകിയിരുന്നു .

ഡോണൾഡ് ട്രംപിന്റെ പ്രഥമ പരിഗണന നയതന്ത്രത്തിനാണെന്നും ആവശ്യമെങ്കിൽ ബലം പ്രയോഗിക്കാൻ അദ്ദേഹം തയാ റാണെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.യുറേനിയം സമ്പുഷ്ടീകരിക്കുന്നത് ഇറാൻ ഉപേക്ഷി ക്കണമെന്ന യുഎസ് ആവശ്യ ത്തെത്തു ടർന്നുണ്ടായ തർക്കം കാരണം കഴിഞ്ഞ വർഷം നടന്ന ചർച്ചകൾ പരാജയ പ്പെട്ടി രുന്നു. 

Iran ready to negotiate with US and reach agreement: Iran reiterates it will retaliate if attacked

Share Email
Top