ഇസ്രയേൽ ആക്രമണത്തിൽ 51 വിദ്യാർഥിനികൾ കൊല്ലപ്പെട്ടതായി ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ 51 വിദ്യാർഥിനികൾ കൊല്ലപ്പെട്ടതായി ഇറാൻ

ടെഹ്‌റാൻ: ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇറാൻ ടെഹ്‌റാനിൽ 51 സ്‌കൂൾ വിദ്യാർഥികൾ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക ന്യൂസ് ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. മിനാബ് പ്രദേശത്തെ പെൺകുട്ടികളുടെ സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ഒരു വ്യോമതാവളം സ്ഥിതി ചെയ്യുന്ന മേഖലയാണ് മിനാബ്

ശനിയാഴ്ച പുലർച്ചെ ടെഹ്റാനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതിന് പിന്നാലെ, ഇറാനെതിരെ ‘മുൻകരുതൽ ആക്രമണം’ നടത്തിയതായി ഇസ്രായേൽ അറിയിച്ചു. സുപ്രീം ലീഡർ ആയത്തൊള്ള അലി ഖമേനെയുടെ ഓഫിസുകൾക്ക് സമീപവും ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്.

ജെറുസലേമിൽ സൈറൺ മുഴക്കുകയും രാജ്യത്തുടനീളം ജനങ്ങൾക്ക് മൊബൈൽ അലർട്ട് നൽകുകയും ചെയ്തു. ഇസ്രായേൽ സൈന്യം ഇത് മിസൈൽ ആക്രമണ സാധ്യത മുന്നിൽക്കണ്ട് നൽകിയ മുന്നറിയിപ്പാണെന്ന് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ അന്തിമ തീരുമാനമില്ലാതെ അവസാനിച്ചതിന് മണിക്കൂറുകൾക്കുശേഷമാണ് ആക്രമണം നടന്നത്. “നമുക്ക് വലിയൊരു തീരുമാനം എടുക്കാനുണ്ട്. അത്ര എളുപ്പമല്ല,” എന്നാണ് ട്രംപ് പ്രതികരിച്ചത്. കഴിഞ്ഞ 47 വർഷമായി ഇറാൻ അക്രമങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനിടെ, ഇറാനിൽ നിന്ന് ഇസ്രായേലിലേക്കു വിക്ഷേപിച്ച മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഇസ്രായേലിനെതിരെ ‘കടുത്ത തിരിച്ചടി’ നൽകുമെന്ന് ഇറാനു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, പ്രദേശത്തെ സംഘർഷാവസ്ഥയിൽ അന്താരാഷ്ട്ര സമൂഹം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Iran-Israel tensions escalate; 51 students killed, Iran targets US bases in Middle East

Share Email
Top