ഇറാനിൽ അമേരിക്കൻ ആക്രമണമുണ്ടായാൽ വൻ യുദ്ധത്തിന് സാധ്യതയെന്ന്  ഇറാനിയൻ ഭരണകൂടം 

ഇറാനിൽ അമേരിക്കൻ ആക്രമണമുണ്ടായാൽ വൻ യുദ്ധത്തിന് സാധ്യതയെന്ന്  ഇറാനിയൻ ഭരണകൂടം 

ടെഹ്റാൻ: അമേരിക്ക ഇറാനു നേരെ ആക്രമണം അഴിച്ചുവിട്ടാൽ വലിയ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഇറാൻ ഭരണകൂടം. അമേരിക്കൻ യുദ്ധവിമാനങ്ങൾ ഉൾപ്പെടെ ഇറാനെ ലക്ഷ്യമാക്കി നീങ്ങുന്നു എന്ന വാർത്ത സജീവമായതിന് പിന്നാലെയാണ് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ അഭിപ്രായപ്രകടനം 

 ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പ്രാദേശിക പ്രതിഷേധം രൂക്ഷമാവു കയും ഇവർക്കെതിരെ ഭരണകൂടം അതിശക്തമായ നടപടികളിലേക്ക് നീങ്ങുകയും ചെയ്തതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

 മിഡിൽ ഈസ്റ്റിലേക്ക്  വൻ നാവികപ്പടയെ അയക്കുകയും ചെയ്തു. ഇതിനു പിന്നാലെ യാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനും യൂറോപ്യൻ യൂണിയനുമായുള്ള ബന്ധവും വഷളാവുകയാണ്. യൂറോപ്യൻ യൂണിയനിലെ സൈന്യങ്ങളെ ‘ഭീകര സംഘടനകളായി’  ഇറാൻ പാർലമെന്റ് പ്രഖ്യാപിച്ചു  . ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (IRGC) യൂറോപ്യൻ യൂണിയൻ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയതിനെ പിന്നാലെയാണ് ഈ നീക്കം.

യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാന വാഹിനി കപ്പൽ  ഇറാന്റെ തീരത്തേക്ക യച്ചത് നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിന് കാരണമാകുമെന്ന് ലോകരാജ്യങ്ങൾ ആശങ്കപ്പെടുന്നു. എന്നാൽ ചർച്ചകൾക്ക് വാതിൽ തുറന്നിട്ടിട്ടുണ്ടെന്ന് ഇരുപക്ഷവും സൂചിപ്പിക്കുന്നുമുണ്ട്. സംഘർഷത്തിലേക്ക് പോയാൽ അത് ഇറാനും അമേരിക്കയ്ക്കും ദോഷം ചെയ്യുമെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ പറഞ്ഞു.

ആക്രമണമുണ്ടായാൽ ഇസ്രായേൽ അടക്കമുള്ള അമേരിക്കൻ സഖ്യകക്ഷി കൾക്ക് നേരെ മിസൈൽ വർഷമുണ്ടാകു മെന്നും ഇറാൻ അറിയിചു

iran  Warns of Regional Conflict Amid Naval Buildup

c

Share Email
LATEST
More Articles
Top