അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയുണ്ടാവാന്‍ സാധ്യത കുറവെന്നു ഇസ്രയേല്‍ പ്രധാനമന്ത്രി

അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയുണ്ടാവാന്‍ സാധ്യത കുറവെന്നു ഇസ്രയേല്‍ പ്രധാനമന്ത്രി

ജറുസലേം: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ ശക്തമാകുന്നതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണ ഉണ്ടാവാന്‍ സാധ്യത കുറവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞ ദിവസം അമേരിക്ക്ന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നെതന്യാഹു നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഈ പ്രതികരണം.

ഇറാന്റെ ബലിസ്റ്റിക് മിസൈല്‍ പദ്ധതിയും മേഖലയിലെ അനുകൂല സംഘങ്ങള്‍ക്കുള്ള ആയുധവും സാങ്കേതിക വിദ്യയും നല്‍കുന്നതും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച ചെയ്തുവെന്ന് നെതന്യാഹു അറിയിച്ചു. ഈ വിഷയത്തില്‍ തന്റെ അഭിപ്രായം ട്രംപിനെ അറിയിച്ചെന്നും നെതന്യാഹു വ്യക്തമാക്കി.

ട്രംപും നെതന്യാഹുവും തമ്മില്‍ വൈറ്റ് ഹൗസില്‍ മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഇറാനുമായുള്ള ആണവ ചര്‍ച്ചകളും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളുമാണ് പ്രധാനമായും വിഷയമായത്. ഇറാനുമായി ഒരു നയതന്ത്ര കരാറിലെത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. ഇറാനുമായി നിലവില്‍ നടക്കുന്ന നയതന്ത്ര ചര്‍ച്ചകള്‍ തുടരണമെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ഇറാന്‍-അമേരിക്ക ചര്‍ച്ചയില്‍ ഇറാനുമായി ധാരണയില്‍ എത്താന്‍ ആകുമോ എന്നതില്‍ നെതന്യാഹു സംശയം പ്രകടിപ്പിച്ചു.

Israeli Prime Minister says US-Iran talks unlikely to reach agreement

Share Email
LATEST
More Articles
Top