ജനകീയ എംഎല്‍എ കെ. ബാബു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറഞ്ഞു: ഇനി മത്സരത്തിനില്ലെന്നു തൃപ്പൂണിത്തുറ എംഎല്‍എ

ജനകീയ എംഎല്‍എ കെ. ബാബു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറഞ്ഞു: ഇനി മത്സരത്തിനില്ലെന്നു തൃപ്പൂണിത്തുറ എംഎല്‍എ

കൊച്ചി: ഇടതുകോട്ടയില്‍ കോണ്‍ഗ്രസിനു വേണ്ടി സര്‍വാധിപത്യം പുലര്‍ത്തി പലവട്ടം എംഎല്‍എയും മന്ത്രിയുമായിരുന്ന തൃപ്പൂണിത്തുറയിലെ നിലവിലെ എംഎല്‍എ കെ.ബാബു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനോട് വിടപറഞ്ഞു. ഇനി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ ബാബു പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മത്സരിക്കണമെന്ന് കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളും ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഇനി മത്സരത്തിനില്ലെന്ന് നേതാക്കളെ അറിയിച്ചുവെന്ന് ബാബു പറഞ്ഞു.

മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്നും സിപിഎമ്മിനും ബിജെപിക്കും ലൂസേഴ്‌സ് ഫൈനലില്‍ മല്‍സരിക്കാമെന്നും കെ ബാബു പറഞ്ഞു. ഒന്നുമല്ലാതിരുന്ന തന്നെ ഇത്രയുമാക്കിയത് കോണ്‍?ഗ്രസ് പാര്‍ട്ടിയും തൃപ്പൂണിത്തുറയിലെ ജനങ്ങളുമാണ്. അവര്‍ക്ക് നന്ദി പറയുന്നുവെന്നും കെ ബാബു കൂട്ടിച്ചേര്‍ത്തു.

1991 മുതല്‍ തൃപ്പൂണിത്തുറയില്‍ നിന്ന് ഏഴു തവണയാണ് നിയമസഭയിലേക്ക് മത്സരിച്ചത്. ആറു തവണ നിയമസഭയിലേക്ക് വിജയിച്ചു. 2016 ല്‍ സിപിഎമ്മിലെ എം സ്വരാജിനോടാണ് മത്സരിച്ച് പരാജയപ്പെട്ടത്. ബാര്‍കോഴ വിവാദം കത്തിനില്‍ക്കുമ്പോഴായിരുന്നു തോല്‍വി. പിന്നീട് 2021ലെ തെരഞ്ഞെടുപ്പില്‍ സ്വരാജിനെ തോല്‍പ്പിച്ച് കെ ബാബു വീണ്ടും എംഎല്‍എയായി.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ബാബു 1979-80 കാലത്ത് അങ്കമാലി നഗരസഭയുടെ ആദ്യ ചെയര്‍മാനായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയര്‍മാനായിരുന്നു ബാബു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എക്സൈസ്-തുറമുഖ-ഫിഷറീസ് മന്ത്രിയുമായിരുന്നു.

Janakiya MLA K. Babu bids farewell to electoral politics: Tripunithura MLA says he will not contest anymore

Share Email
Top