ദുബായ്: അമേരിക്കന്‍ ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തു വന്നതിനു പിന്നാലെ എപ്സ്റ്റീനുമായി ബന്ധമെന്ന പരാമര്‍ശത്തെ തുടര്‍ന്ന് ലോകത്തെ തന്നെ എറ്റവും വലിയ ലോജിസ്റ്റിക് കമ്പനിയായ ദുബായ ആസ്ഥാനമായുള്ള ഡിപി വേള്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം രാജിവെച്ചു.
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഏറ്റവും ശക്തനായ സഹായിയെന്നു അറിയപ്പെട്ടിരുന്ന വ്യക്തിയാണ് സുല്‍ത്താന്‍ അഹമ്മദ് ബിന്‍ എപ്സ്റ്റീനുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ശക്തമാകുകയും അന്താരാഷ്ട്ര സമ്മര്‍ദ്ദം വര്‍ദ്ധിക്കകയും ചെയ്തതിനു പിന്നാലെയാണ് ഈ തീരുമാനം.
കാനഡ, ഇന്ത്യ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ വമ്പന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടത്തുന്ന സ്ഥാപനമാണ് ഡിപി വേള്‍ഡ്. ബ്രിട്ടീഷ് വികസന ധനകാര്യ ഏജന്‍സിയും കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടും ഉള്‍പ്പെടെ രണ്ട് പ്രധാന അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ കമ്പനിയിലെ പുതിയ നിക്ഷേപങ്ങള്‍ നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു,
ഇത് നേതൃമാറ്റത്തിനുള്ള സമ്മര്‍ദ്ദം കൂടുതല്‍ വര്‍ദ്ധിപ്പിച്ചു. ഡിപി വേള്‍ഡിന് പുതിയ ചെയര്‍മാനെ നിയമിച്ചുകൊണ്ട് ദുബായ് ഭരണാധികാരി ഉത്തരവ് പുറപ്പെടുവിച്ചതായി ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുമ്പ് ബിന്‍ സുലൈം ഈ സ്ഥാനം വഹിച്ചിരുന്നു. എസ്സ കാസിമിനെ ഡയറക്ടര്‍ ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി നിയമിച്ചു, യുവരാജ് നാരായണനെ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആയി നിയമിച്ചു.
കാസിം നിലവില്‍ ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ ഗവര്‍ണറാണ്, അതേസമയം നാരായണ്‍ 2004 മുതല്‍ കമ്പനിയില്‍ ഉണ്ട്, നിരവധി ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ആഗോള കണ്ടെയ്‌നര്‍ ഗതാഗതത്തിന്റെ 10 ശതമാനം തങ്ങള്‍ വഹിക്കുന്നുണ്ടെന്നും നിരവധി ഭൂഖണ്ഡങ്ങളിലായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും കമ്പനി പറയുന്നു.
Jeffrey Epstein file controversy: Sultan Ahmed bin removed from DP World chairmanship













