ലണ്ടന്‍: ലോകരാജ്യങ്ങളെ പിടിച്ചുലച്ച ജെഫ്രി എപ്സ്റ്റീന്‍ വാവാദത്തില്‍ ഇരകളോട് മാപ്പു പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന പീറ്റര്‍ മന്‍ഡല്‍സണിനെ അമേരിക്കയിലെ യുകെയുടെ അംബാസഡറായി നിയമിച്ച സംഭവത്തിലാണ് കെയ്ര്‍ സ്റ്റാര്‍മര്‍ മാപ്പപേക്ഷിച്ചത്. ജെഫ്രി എപ്സ്റ്റീനെ അറിയില്ലെന്നാണ് മന്‍ഡല്‍സണ്‍ തന്നോടു പറഞ്ഞിരുന്നതെന്നും മന്‍ഡല്‍സണിന്റെ വാക്കുകള്‍ വിശ്വസിച്ച് അദ്ദേഹത്തെ നിയമിച്ചതില്‍ ഖേദമുണ്ടെന്നും സ്റ്റാര്‍മര്‍ കൂട്ടിച്ചേര്‍ത്തു..
അമേരിക്കയിലെ ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടാ യിരുന്നതായി തെളിഞ്ഞതിനെത്തുടര്‍ന്ന് മന്‍ഡല്‍സണിനെ സ്റ്റാര്‍മര്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്താക്കിയിരുന്നു. എപ്സ്റ്റീനുമായി മന്‍ഡല്‍സണിന് സാമ്പത്തീക ഇടപാടുകള്‍ ഉണ്ടെന്നായിരുന്നു പുറത്തുവന്ന രേഖകള്‍ വ്യ്ക്തമാക്കിയത്.
Jeffrey Epstein scandal: British Prime Minister apologizes to victims











