ജഫ്രി എപ്സ്റ്റീനെ കഴുത്തു ഞെരിച്ച് കൊന്നതായി പോസ്റ്റ്മോർട്ടത്തിന് സാക്ഷിയായ ഡോക്ടറുടെ വെളിപ്പെടുത്തൽ

ജഫ്രി എപ്സ്റ്റീനെ കഴുത്തു ഞെരിച്ച് കൊന്നതായി പോസ്റ്റ്മോർട്ടത്തിന് സാക്ഷിയായ ഡോക്ടറുടെ വെളിപ്പെടുത്തൽ

ന്യൂയോർക്ക്: അമേരിക്കയിലെ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്‌റ്റീന്റെ മരണം കൊലപാതകം ആണെന്ന വമ്പൻ വെളി പ്പെടുത്തലുമായി സാക്ഷി മൊഴി. എപ്സ്റ്റീ നെകഴുത്ത് ഞെരിച്ച് കൊ ലപ്പെടു ത്തുക യായിരുന്നുവെന്ന്   പോസ്റ്റ്മോർട്ടത്തിന് സാക്ഷിയായ ഡോക്ട‌റാണ് തുറന്നുപ റച്ചിൽ നടത്തിയിരിക്കുന്നത്.

എപ്സ്‌റ്റീൻ  ന്യൂയോർക്ക് ജയിലിൽ . തൂങ്ങി മരിച്ചതാണെന്ന  വാദങ്ങൾക്കിടെയാണ് ആത്മഹത്യയല്ല കൊലപാതകം ആണെന്ന് ആരോപണവുമായി ഡോ. മൈക്കിൾ ബേഡൻ രംഗത്ത് വന്നത്

എപ്സ്‌റ്റീന്റെ മരണത്തെക്കുറിച്ച് പുനരന്വേ ഷണം നടത്തണമെന്ന ആവശ്യവും   ഡോ. മൈക്കിൾ ബേഡൻ മുന്നോട്ട് വച്ചു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ലക്ഷണമാണ് കണ്ടെതെന്നാണ് തന്റെ അഭിപ്രായമെന്ന്  ബേഡൻ ആരോപിക്കുന്നു. ഇപ്പോൾ ലഭ്യമായ എല്ലാ വിവരങ്ങളും കണക്കി ലെടുക്കുമ്പോൾ, മരണത്തിൻ്റെ കാര ണത്തെക്കുറിച്ചും രീതിയെക്കുറിച്ചും കൂടുതൽ അന്വേഷണം ആവശ്യമാണ്. മെഡിക്കൽ എക്സാമിനർ പോസ്റ്റ്മോർട്ടം നടത്തിയ സമയത്ത്, പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും ലഭ്യമായ വിവരങ്ങ ളുടെയും അടിസ്ഥാനത്തിൽ, മരണ കാരണവും രീതിയും നിർണ്ണയിക്കാൻ കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് അന്നേ അഭിപ്രായപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

ഡോ. മൈക്കിൾ ബേഡൻ  എപ് സ്റ്റീന്റെ  കുടുംബത്തിനു വേണ്ടി പോസ്റ്റ് മോർട്ടത്തി ൽ നിരീക്ഷകനായി സംബന്ധി ച്ചിരുന്നു. എപ്സ്‌‌റ്റീന്റെ സെല്ലിലേക്ക് മരണം നടന്ന ദിവസം ചിലർ വന്നതായി സംശയിക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

Jeffrey Epstein was strangled, says doctor who witnessed autopsy

Feedbac

Share Email
LATEST
More Articles
Top