ന്യൂയോര്‍ക്ക്: ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ജറ്റ് ബ്ല്യൂ വിമാനത്തിന് എന്‍ജിന്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിന തെുടര്‍ന്ന് തിരിച്ചിറക്കിയപ്പോള്‍ കോക് പിറ്റില്‍ പുക ഉയര്‍ന്നു. ഇതേ തുടര്‍ന്ന് യാത്രക്കകാരെ അടിയന്തിരമായി പുറത്തിറക്കുകയും വിമാത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തു.
ജെറ്റ്ബ്ലവിന്റെ 543 ഫ്‌ലൈറ്റ് ബുധനാഴ്ച വൈകുന്നേരം 5.43 നാണ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതെന്നും എന്നാല്‍ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഉടന്‍ തന്നെ വിമാനം തിരിച്ചിറക്കിയെന്നും ന്യൂയോര്‍ക്ക് ആന്‍ഡ് ന്യൂജേഴ്സി എയര്‍പോര്‍ട്ട് അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
വിമാനം ലാന്‍ഡ് ചെയ്ത് റണ്‍വേയില്‍ കൂടി സഞ്ചരിക്കവേ കോക്ക്പിറ്റില്‍ പുക ഉയരുന്നതായി ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തതായും സ്ലൈഡുകള്‍ വഴി യാത്രക്കാരെ ഒഴിപ്പിച്ചതായും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. തുടര്‍ന്ന് വിമാനത്തിന്റെ പരിശോധനയ്ക്കായി വിമാനത്താവളം അടച്ചു. ഇതോടെ ഒന്നര മണിക്കൂറോളം സര്‍വീസുകള്‍ നിലച്ചു.വൈകുന്നേരം 7 മണിയോടെ വിമാന ത്താവള പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.
ജെറ്റ്ബ്ലൂ വിമാനം വെസ്റ്റ് പാം ബീച്ചിലേക്ക് വൈകുന്നേരം 5:43 ന് ന് പറന്നുയര്‍ന്ന് തിരികെ ന്യൂവാര്‍ക്കില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പറഞ്ഞു.
JetBlue flight temporarily suspends flights from Newark Airport after smoke in cockpit













