വാഷിംഗ്ടണ്‍: ഇന്ത്യ – യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച് ചട്ടക്കൂട് തയാറായതായി ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഇടക്കാല വ്യാപാര കരാറില്‍ അന്തിമ രൂപരേഖയായി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു ഇടക്കാല വ്യാപാര കരാറിനായുള്ള ചട്ടക്കൂട് തയാറായെന്ന് ഇന്ത്യയും യുഎസും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ നികുതി ഇളവ് ഉറപ്പാക്കുന്ന വിധത്തിലാണ് പുതിയ കരാര്‍ എന്നാണ് സൂചന. അത്തരത്തിലൊരു കരാര്‍ ആണ് നടപ്പാകുന്നതെങ്കില്‍ ഇന്ത്യന്‍ കര്‍ഷകരെ അത് ഏറെ പ്രതികൂലമായി ബാധിക്കും,
യുഎസ് വ്യാവസായിക ഉല്‍പ്പന്നങ്ങള്‍, സംസ്‌കരിച്ച പഴങ്ങള്‍, സോയാബീന്‍ എണ്ണ, വൈന്‍, സ്പിരിറ്റുകള്‍, തുടങ്ങിയ വിവിധതരം യുഎസ് ഭക്ഷ്യ-കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും എന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 18 ശതമാനം താരിഫ് ചുമത്തും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 50,000 കോടി ഡോളറിന്റെ സാധനങ്ങള്‍ ഇറക്കുമതി ചെയ്യും.
മുന്‍ഗണനാടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള മേഖലകളില്‍ വിപണി സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം, റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് യുഎസ് ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം അധിക നികുതി പിന്‍വലിക്കും. ഇത് സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രപ് ഒപ്പുവച്ചാതും പ്രസ്താവന വ്യക്തമാക്കുന്നു.
Joint statement says India-US trade agreement framework ready











