കോട്ടയം: സെന്റ ഗിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന ‘സൃഷ്ടി 2026’-അഖി ലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദര്‍ശനത്തിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ദീപിക കോട്ടയം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ജോമി കുര്യാ ക്കോസിന്.
10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന താണ് പുരസാകരം. ശനിയാാ ഴ്ച്ച പുരസ്‌കാരം വിതരണം ചെയ്യും. രണ്ടാം സമ്മാനം ജനയുഗം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ സരിത കൃഷ്ണന്‍ കരസ്ഥ മാക്കി. അയ്യായിരം രൂപയും പ്രശസ്തിപ ത്രവും സമ്മാനമായി ലഭിക്കും.
മികച്ച ഫോട്ടോഗ്രാഫറായി കേരളകൗമുദി ദിനപത്രം ന്യൂസ് ഫോട്ടോഗ്രാഫര്‍ സെബിന്‍ ജോര്‍ജ് ജ് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം ദേശാഭിമാനി ന്യൂസ് ഫോട്ടോഗ്രാഫര്‍ മനു വിശ്വനാഥ് സ്വന്തമാക്കി.
ഫെബ്രുവരി 28 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് സെന്റ്ഗിറ്റ്‌സ് എഞ്ചിനീ യറിംഗ് കോളേജില്‍ നക്ഷത്ര ടെക്‌നോ കള്‍ച്ചറല്‍ ഫെസ്റ്റിന്റെ സമാപനചടങ്ങില്‍ സൃഷ്ടി പ്രസ് വാര്‍ഡുകള്‍ സമ്മാനിക്കും.
Jomi Kuriakose wins ‘Srishti 2026’ best reporter award












