ജോസോ റോഷിയോ കേരളാ കോണ്‍ഗ്രസില്‍ കൂടുതല്‍ കരുത്തന്‍; മൈക്ക് വിവാദം കൂടുതല്‍ ചര്‍ച്ചയാകുന്നു

ജോസോ റോഷിയോ കേരളാ കോണ്‍ഗ്രസില്‍ കൂടുതല്‍ കരുത്തന്‍; മൈക്ക് വിവാദം കൂടുതല്‍ ചര്‍ച്ചയാകുന്നു

കോട്ടയം: കേരളാ കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ ജോസ് കെ. മാണിയോ റോഷി അഗസ്റ്റിനോ കൂടുതല്‍ കരുത്തന്‍ ഈ വിഷയം കോണ്‍ഗ്രസ് കൂടുതല്‍ ചര്‍ച്ചയായിരിക്കയാണിപ്പോള്‍. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിനിടെ ജോസില്‍ നിന്നും മൈക്ക് വാങ്ങി റോഷി ജോസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതാണ് ഈ ചര്‍ച്ച കൂടുതല്‍ സജീവമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം എല്‍ഡിഎഫിന്റെ മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി നടത്തിയ പത്ര സമ്മേളനത്തിലെ റോഷി അഗസ്റ്റിന്റെ ഇടപെടലോടെയാണ് ഇങ്ങനെയൊരു ചര്‍ച്ചസ ജീവമാ യിരിക്കുന്നത്.  പാര്‍ട്ടി ചെയര്‍മാന്‍ പാലായില്‍ മത്സരിക്കുമെന്ന് ജോസിനെ ഇരുത്തിക്കൊണ്ട് റോഷി പറഞ്ഞത് മാണി ഗ്രൂപ്പില്‍ ജോസിന്റെ കരുത്ത് കുറയുന്നതിന്റെ സൂചനയാണെന്ന പ്രചാരണമാണ് സൈബര്‍ ഇടത്തില്‍ കോണ്‍ഗ്രസ് ശക്തമാക്കുന്നത്.

ഒടുവില്‍ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ജോസ് കെ മാണി തന്നെ രംഗത്തെത്തി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രഖ്യാപിച്ചത്.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ജോസ് കെ മാണി മറുപടി പറയാന്‍ ഒരുങ്ങുമ്പോഴായിരുന്നു മൈക്ക് പിടിച്ചുവാങ്ങി റോഷി ഇക്കാര്യം പറഞ്ഞത്. ‘ജോസ് കെ. മാണി മത്സരിക്കും, സംശയമെന്ത്? അതൊക്കെ പാര്‍ട്ടിയുടെ തീരുമാനമാണ്. സജ്ജമായി തന്നെ രംഗത്തുവരും, സജീവമായി നേരിടും,’ എന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. പാലായില്‍ തന്നെയാകും മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും, അതനുസരിച്ച് മുന്നോട്ട് പോകും എന്ന് ജോസ് കെ മാണിയും വ്യക്തമാക്കി. ഇതിനിടെ ഇന്നു ഇക്കാര്യത്തില്‍ പ്രതികരണവുമായി ജോസ് കെ മാണി രംഗത്തെത്തി.  റോഷി അഗസ്റ്റിന്‍ സ്‌നേഹം കൂടിയത് കൊണ്ട് പറഞ്ഞതാണെന്നും  മത്സരിക്കുന്ന കാര്യമൊക്കെ പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. റോഷി ചോര തിളപ്പുള്ള നേതാവാണ്. മത്സരിക്കണം എന്ന് പറഞ്ഞത് സ്‌നേഹ കൂടുതല്‍ കൊണ്ടാണെന്നും ജോസ് കെ മാണി പ്രതികരിച്ചു.

Jose or Rossi is more powerful in Kerala Congress; Mike controversy is becoming more discussed

Share Email
Top