പിണറായിക്ക് ഇളവ് നൽകുമോ? നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതും മത്സരിക്കുമോ? വേണമെന്ന് സിപിഎം കേരള ഘടകം; തീരുമാനം പിബി പ്രഖ്യാപിക്കും

പിണറായിക്ക് ഇളവ് നൽകുമോ? നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതും മത്സരിക്കുമോ? വേണമെന്ന് സിപിഎം കേരള ഘടകം; തീരുമാനം പിബി പ്രഖ്യാപിക്കും

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും ജനവിധി തേടണമെന്ന് സിപിഎം കേരള ഘടകം. പാർട്ടി സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റും ഏകകണ്ഠമായാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇന്ന് വൈകുന്നേരത്തോടെ പോളിറ്റ് ബ്യൂറോ പ്രഖ്യാപിക്കുമെന്നാണ് വിവരം.പിണറായി വിജയന്റെ നേതൃത്വത്തിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള നീക്കമാണ് പാർട്ടി കേരള ഘടകം നടത്തുന്നത്. അദ്ദേഹം വീണ്ടും മത്സരിക്കുന്നത് പാർട്ടിക്ക് കൂടുതൽ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ. മൂന്ന് തവണ തുടർച്ചയായി മത്സരിക്കുന്നവർക്ക് ഇളവ് നൽകണോ എന്ന കാര്യത്തിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ (പിബി) തീരുമാനം നിർണ്ണായകമാണ്. ഇക്കാര്യത്തിൽ പ്രത്യേക ഇളവ് നൽകാനാണ് സാധ്യത.
നിലവിൽ ധർമ്മടം മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ഇത്തവണയും ധർമ്മടത്ത് തന്നെ പിണറായി വിജയൻ സ്ഥാനാർത്ഥിയാകാനാണ് പാർട്ടി ഘടകങ്ങൾ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം പുറത്തുവരുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം കൂടുതൽ സജീവമാകും.

Share Email
LATEST
Top