തിരുവനന്തപുരം: മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ കേരള ത്തിലെത്തി.
സീനിയര്‍ ഡപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണ ര്‍മാരായ മനേഷ് ഗാര്‍ഗ്, പവന്‍കുമാര്‍ ശര്‍മ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് കേരളത്തി ലെത്തിയത്. ഇവര്‍ക്കൊപ്പം ഡപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സഞ്ജയ്കു മാര്‍, സെക്രട്ടറി പവന്‍ ദിവാന്‍, ഡയറക്ടര്‍ ജനറല്‍ ആഷിഷ് ഗോയല്‍ എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവര്‍.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു.കേല്‍ക്കറുമായി സംഘം ചര്‍ച്ച നടത്തി. ജില്ലകളിലെ സ്ഥിതി വിലയിരു ത്താന്‍ ഇന്നു രാവിലെ ജില്ലാ തെരഞ്ഞെ ടുപ്പ് ഉദ്യോഗസ്ഥരായ കളക്ടര്‍മാരുമായും ക്രമസമധാന നില സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാരുമായും കൂടിക്കാഴ്ച നടത്തും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറും കമ്മീഷണര്‍മാരും അടങ്ങുന്ന സംഘം അടുത്ത ആഴ്ച കേരളം സന്ദര്‍ശിക്കും.തുടര്‍ന്ന് മാര്‍ച്ച് രണ്ടാം ആഴ്ച്ച കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാ നങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുക.
Kerala enters election heat: Central Election Commission to assess preparations for assembly elections in Kerala













