ട്രംപിന്റെ താരിഫ് നയത്തിനെതിരേ ഭൂരിഭാഗം അമേരിക്കന്‍ ജനതയ്ക്കും എതിര്‍പ്പ്

ട്രംപിന്റെ താരിഫ് നയത്തിനെതിരേ ഭൂരിഭാഗം അമേരിക്കന്‍ ജനതയ്ക്കും എതിര്‍പ്പ്

വാഷിംഗ്ടണ്‍: ലോക രാജ്യങ്ങള്‍ക്കെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് നയത്തിനെതിരേ അമേരിക്കന്‍ ജനതയ്ക്കും വ്യാപക എതിര്‍പ്പ്. എബിസി ന്യൂസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ഇപ്സോസ് പോള്‍ സംയുക്ത സര്‍വേയിലാണ് ഇത്തരത്തിലുളള അഭിപ്രായ പ്രകടനം പുറത്തുവന്നത്. ട്രംപിന്റെ തിരിച്ചടി തീരുവ ഇന്നലെ സുപ്രീം കോടതി റദ്ദാക്കിയതിനു മുമ്പേ നടത്തിയ അഭിപ്രായ സര്‍വേയിലാണ് അമേരിക്കന്‍ ജനതയുടെ ഭൂരിപക്ഷവും ട്രംപിനെതിരേ നിലപാട് സ്വീകരിച്ചത്.


ഫെബ്രുവരി 12 മുതല്‍ 17 വരെയാണ് വോട്ടെടുപ്പ് നടത്തിയത്. വ്യത്യസ്ത പ്രായ പരിധിയിലും വ്യത്യസ്ഥ സാമ്പത്തീക സ്ഥിതിയിലുമുള്ളവരും പുരുഷന്മാരും സ്ത്രീകളും ഈ അഭിപ്രായ സര്‍വയേില്‍ പങ്കാളികളായി.വെളുത്തവര്‍ഗക്കാര്‍, കറുത്തവര്‍, ഹിസ്പാനിക്, ഏഷ്യന്‍ അമേരിക്കക്കാര്‍ എന്നിവരുള്‍പ്പെടെ ഭൂരിപക്ഷവും ട്രംപ് താരിഫുകള്‍ കൈകാര്യം ചെയ്യുന്ന രീതിയെ അംഗീകരിക്കുന്നില്ലെന്ന് അഭിപ്രായ സര്‍വേ വ്യക്തമാക്കുന്നു. ട്രംപിനെ അംഗീകരിക്കാത്ത 10 അമേരിക്കക്കാരില്‍ ഒന്‍പതു പേരും അദ്ദേഹം താരിഫ് കൈകാര്യം ചെയ്യുന്ന രീതിയെ എതിര്‍ക്കുന്നു. 75 ശതമാനം റിപ്പബ്ലിക്കന്‍മാര്‍ ട്രംപിന്റെ നയത്തെ അനുകൂലിക്കുന്നു.

യുവജനതയില്‍ 64 ശതമാനം എതിര്‍ക്കുന്നു. ഡെമോക്രാറ്റുകളില്‍ 95 ശതമാനവും ട്രംപിന്റെ താരിഫ് നയത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തി. റിപ്പബ്ലിക്കന്‍സില്‍ 23 ശതമാനത്തിനും ഈ എതിര്‍പ്പ് ഉണ്ട്. 50000 ഡോളര്‍ വരുമാനമുള്ള കുടംബങ്ങളില്‍ 63 ശതമാനം പേര്‍ ട്രംപിന്റെ നടപടിയെ എതിര്‍ക്കുന്നു.100000 ഡോളര്‍ വരെ വരുമാനമുള്ളവരില്‍ 62 ശതമാനം പേരും എതിര്‍പ്പാണ് രേഖപ്പെടുത്തുന്നത്. 2024-ല്‍ ട്രംപിന് വോട്ട് ചെയ്തവരില്‍ 24 ശതമാനം ആളുകള്‍ ഇപ്പോഴത്തെ ട്രംപിന്റെ നടപടിയെ എതിര്‍ക്കുന്നു.

കഴിഞ്ഞ തവണ വോട്ടെടുപ്പില്‍ പങ്കെടുക്കാത്ത 69 ശതമാനം ആളുകളും ട്രംപിന്റെ താരിഫ നയത്തോട് വിയോജിക്കുന്നു. ബിരുദദാരികളില്‍ 72 ശതമാനം പേര്‍ എതിര്‍പ്പ് രേഖപ്പെടുത്തിയപ്പോള്‍ കോളജ് വിദ്യാഭ്യാസം ഇല്ലാത്തവരില്‍ 59 ശതമാനം പേരാണ് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്.
Majority of Americans oppose Trump’s tariff policy

Share Email
LATEST
Top