തിരുവനന്തപുരം : മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാ നമായ മലങ്കര കാത്തലിക് യൂത്ത് മൂവ് മെന്റ് സഭാതല സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. കോവളം സ്പാര്‍ക് പാസ്റ്ററല്‍ സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റായി ക്രിസ്റ്റി വര്‍ഗ്ഗീസ് (ബത്തേരി), ജനറല്‍ സെക്ര ട്ടറിയാ യി സിജോ സി. ജോസഫ് (തിരുവനന്തപുരം) എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ സഭാതല യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. യൂഹോനോന്‍ മാര്‍ അലക്‌സിയോസ്, വികാരി ജനറല്‍ റവ. ഫാ. തോമസ് കയ്യാലക്കല്‍, സഭാതല ഡയറക്ടര്‍ റവ. ഡോ. പ്രഭീഷ് ജോര്‍ജ്ജ്, മുന്‍ പ്രസിഡന്റ് മോനു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികള്‍ മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലി യോസ് ക്ലീമീസ് കാതോലിക്കാ ബാവ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടു ത്തു. മറ്റ് ഭാരവാഹികള്‍ വൈസ് പ്രസിഡന്റുമാരായി ജിജോ ഇമ്മാനുവേല്‍ (പാറശ്ശാല), ജെര്‍ലിന്‍ ജോണ്‍സണ്‍ (പൂന-ഖഡ്കി), ബെന്‍സന്‍ ബാബു (മൂവാറ്റുപുഴ), ട്രഷററായി പ്രിന്‍സ് റെജി (പത്തനംതിട്ട) സെക്രട്ടറിമാരായി ജോബിന്‍ ജി. ജോണ്‍ (മാവേലിക്കര), സിജോ ജോസ് (പുത്തൂര്‍) ജോസ് മില്‍ട്ടന്‍ (മാര്‍ത്താണ്ഡം), സിന്‍ഡിക്കേറ്റ് അംഗങ്ങളായി ഗിഫ്റ്റി അന്ന ജോര്‍ജ്ജ് (ഡെല്‍ഹി-ഗുഡ്ഗാവ്), സനല്‍ സാം (തിരുവല്ല) എന്നിവരെ തെരഞ്ഞെടുത്തു.
Malankara Catholic Youth Movement Church-level committee elects office bearers













