മിനസോട്ട: ഫെഡറല്‍ ഏജന്റുമാര്‍ അഞ്ചുവയസുകാരനെ കസ്റ്റഡിയി ലെടുത്തിനെതിരേ വ്യാപകമായ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് പുറത്തിറക്കിയ പ്രസ്താവന നുണയാണെന്നു കുട്ടിയുടെ പിതാവ്.
താന്‍ ഒരിക്കലും അവനെ ഉപേക്ഷിച്ച് രക്ഷപെടാന്‍ ശ്രമിച്ചിട്ടില്ലെന്നും അവനെ വാഹനത്തില്‍ ഉപേക്ഷിച്ച് താന്‍ രക്ഷപെടാന്‍ ശ്രമിച്ചെന്നുള്ള അധികൃതരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും കുട്ടിയുടെ പിതാവ് ആഡ്രിയന്‍ കൊനെജോ ഏരിയാസ് പറഞ്ഞു. ഏരിയാസ് മകന്‍ ലിയാമിനെ കുട്ടിയെ ഒരു വാഹനത്തില്‍ ഉപേക്ഷിച്ചുപോയെന്ന് ആരോപിച്ച് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് പ്ര്‌സ്താവന ഇറിക്കിയിരുന്നു.
ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ടെക്‌സസിലെ ഒരു ഫെഡറല്‍ കേന്ദ്രത്തില്‍ തടവിലാക്കിയ അഞ്ചുവയസുകാരന്‍ കഴിഞ്ഞ മാസം പരിശോധകര്‍ എത്തുന്നതിനിടെ രക്ഷിതാക്കള്‍ഡ ഉപേക്ഷിച്ചുപോയതായി സര്‍ക്കാര്‍ വാദിച്ചിരുന്നു. ഇതിനെതിരേയാണ് പിതാവ് രംഗത്തു വ്ന്നത്. ഫെഡറല്‍ കസ്റ്റഡിയില്‍ ആയിരിക്കുമ്പോള്‍ തന്റെ മകന് അസുഖം വന്നെങ്കിലും മരുന്ന് നിഷേധിച്ചതായും അദ്ദേഹം പറഞ്ഞു.
പരിശോധനയ്ക്കിടെ അരിയാസ് കുട്ടിയെ ഉപേക്ഷിച്ച് ഓടിപ്പോയെന്ന് അസിസ്റ്റന്റ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ട്രീഷ്യ മക്ലോഫ്‌ലിന്‍ പ്രസ്താവനയില്‍ പറഞ്ഞു. കുട്ടിയെ മോചിപ്പിക്കാന്‍ വാരാന്ത്യത്തില്‍ു ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടതിന് ശേഷമാണ് ഈ അഭിപ്രായങ്ങള്‍ വരുന്നത്.
Man Denies Leaving 5-Year-Old Son Detained By Federal Agents In Minnesota













