pulimoottil

മറിയാമ്മ തിമൊത്തിയോസ് ഡിട്രോയിറ്റില്‍ അന്തരിച്ചു

മറിയാമ്മ തിമൊത്തിയോസ് ഡിട്രോയിറ്റില്‍ അന്തരിച്ചു

ഡിട്രോയിറ്റ്: മാവേലിക്കര കരിപ്പുഴ കടകമ്പള്ളില്‍ പരേതനായ ഡോ. കെ ജി തിമൊത്തിയോസിന്റെ സഹധര്‍മ്മിണി മറിയാമ്മ തിമൊത്തിയോസ് (88) ഡിട്രോയിറ്റില്‍ അന്തരിച്ചു. കുണ്ടറ മാറനാട് പുത്തന്‍പുരയില്‍ കുടുംബാംഗമാണ് മറിയാമ്മ തിമൊത്തിയോസ്.

പൊതുദര്‍ശനം ഫെബ്രുവരി 20 വെള്ളിയാഴ്ച്ച വൈകിട്ട് ആറു മുതല്‍ ഒന്‍പതു വരെ ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ച് നടക്കും. സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 21 ശനിയാഴ്ച്ച രാവിലെ ഒന്‍പതു മുതല്‍ ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിയിലും തുടര്‍ന്ന് വൈറ്റ് ചാപ്പല്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയിലും നടക്കും.

മക്കള്‍: ജീബി, ഡോ. സോണിയ മരുമക്കള്‍: ലീന, ബിജു കൊച്ചുമക്കള്‍: അലയന, എലൈജ, ജിയാന, നിഷ, മലിന

സഹോദരങ്ങള്‍: പരേതനായ മാത്യു പണിക്കര്‍ (ബാബു), കോശി പണിക്കര്‍ (സണ്ണി, കോട്ടയം), ജോണ്‍ പണിക്കര്‍ (രാജന്‍, ഡിട്രോയിറ്റ്). കൂടുതല്‍ വിവരങ്ങള്‍ക്ക് റോജന്‍ പണിക്കര്‍ 419-819-7562.

Mariamma Timothy passes away in Detroit
വാര്‍ത്ത: അലന്‍ ചെന്നിത്തല

Share Email
Top