ന്യൂയോർക്ക്: അമേരിക്കയിൽ സ്കൂൾ വിദ്യാർത്ഥി സഹപാഠിയെ വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേരിലാ ൻഡിലെ റോക്ക് വില്ലിലെ സ്കൂളിലാണ് വെടിവെയ്പ് ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആയിരുന്നു നാടിനെ ഞെട്ടിക്കുന്ന വെടിവെപ്പ് നടന്നത്.
സഹപാഠിയുടെ വയറിനു നേർക്കാണ് നിറയൊഴിച്ചത്. ആശുപത്രിയിൽ പ്രവേ ശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. വെടിവെച്ച കുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. വെടിവെയ്പ്ന് ഉണ്ടായ സാഹചര്യം എന്താണെന്ന് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ അന്വേഷ ണസംഘം പരിശോധിച്ചു വരികയാണ്.
വെടിവെപ്പിന് തുടർന്ന് സ്കൂൾ അടച്ച് വ്യാപകമായി പോലീസ് പരിശോധന നടത്തി വിദ്യാർത്ഥിയുടെ കയ്യിൽ റിവോൾവർ ലഭിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
Maryland school student shoots classmate











