വാഷിംഗ്ടൺ പോസ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ : ശശി തരൂരിന്റെ മകനും ജോലി നഷ്ടമായി

വാഷിംഗ്ടൺ പോസ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ : ശശി തരൂരിന്റെ മകനും ജോലി നഷ്ടമായി

വാഷിംഗ്ടൺ: അമേരിക്കൻ പത്രമായ വാഷിംഗ്ടൺ പോസ്റ്റിലും കൂട്ടപിരിച്ചു നിരവധി പേർക്ക് തൊഴിൽ നഷ്ടമായി ശശി തരൂരിന്റെ മകനും വാഷിംഗ് പോസ്റ്റിലെ കോളമിസ്‌റ്റുമായിരുന്ന ഇഷാൻ തരൂരിനും ജോലി നഷ്ടമായി.എക്സ‌ിലൂടെ ഇഷാൻ തരൂർ തന്നെയാണു തന്റെ ജോലി നഷ്ട മായ കാര്യം വിവരിച്ചത്

” ന്യൂസ് റൂമിനെ ഓർത്തു ഹൃദയം വേദനി ക്കുന്നതായും മികച്ച എഡിറ്റർമാർക്കും ലേഖകർക്കും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്ന തായും” ഇഷാൻ കുറിച്ചു.വാഷിങ്ടൻ പോസ്റ്റിന് വേണ്ടി രാജ്യാന്തര തലത്തിൽ സേവനമനുഷ്‌ഠിച്ച അതുല്യരായ പത്രപ്രവർത്തകരെ ഓർത്ത് ദുഖിക്കുന്നു. 12 വർഷത്തോളം എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായിരുന്ന എഡിറ്റർ മാരും ലേഖകരുമാണവർ. അവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ബഹുമതി യായി കണക്കാക്കുന്നതായും. ഇഷാൻ കൂട്ടിച്ചേർത്തു

2017 ലാണ് വേൾഡ് വ്യൂ എന്ന കോളം ഇഷാൻ തരൂർ വാഷിങ്‌ടൻ പോസ്റ്റിൽ ആരംഭിക്കുന്നത്.

Mass layoffs at Washington Post: Shashi Tharoor’s son also loses job

Share Email
LATEST
More Articles
Top