മെക്‌സിക്കന്‍ ലഹരി മാഫിയാ തലവന്‍ എല്‍ മെഞ്ചോയെ വധിച്ചത് കാമുകിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച്

മെക്‌സിക്കന്‍ ലഹരി മാഫിയാ തലവന്‍ എല്‍ മെഞ്ചോയെ വധിച്ചത് കാമുകിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച്

മെക്‌സികോ സിറ്റി: അമേരിക്ക കോടികള്‍ ഇനാം പ്രഖ്യാപിച്ച മെക്‌സിക്കന്‍ ലഹരിമാഫിയാ തലവന്‍ എല്‍മെഞ്ചോയെ സൈന്യം വധിച്ചത് മെഞ്ചോയുടെ കാമുകിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് അതില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലെന്ന് റിപ്പോര്‍ട്ട്. എല്‍ മെഞ്ചോയുടെ കാമുകിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതിലൂടെ ലഭിച്ച അതീവ രഹസ്യ വിവരങ്ങളാണ് ഇയാളുടെ ഒളിസങ്കേതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കിയത്.

ജാലിസ്‌കോയിലെ തപാല്‍പ എന്ന മലയോര പട്ടണത്തിന് സമീപമുള്ള രഹസ്യ താവളത്തിലാണ് ഇയാള്‍ ഒളിച്ചിരുന്നതെന്ന് സൈന്യം കണ്ടെത്തി. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ എല്‍ മെഞ്ചോയെയും രണ്ട് അംഗരക്ഷകരെയും ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.നെമെസിയോ റൂബന്‍ ഒസെഗ്വേര സെര്‍വാന്റസ് എന്ന എല്‍ മെഞ്ചോ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടതിനു പിന്നാലെ മെക്‌സിക്കോയിലെ വിവിധ സംസ്ഥാനങ്ങളില്‍ മാഫിയ സംഘങ്ങള്‍ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു.

എല്‍ മെഞ്ചോയുടെ കാമുകിയെ നിരീക്ഷിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഗ്രാമപ്രദേശത്തെ ഒളിത്താവളം കണ്ടെത്തിയതെന്ന് പ്രതിരോധ മന്ത്രി റിക്കാര്‍ഡോ ട്രെവില്ല പറഞ്ഞു. കാമുകി ഈ താവളത്തില്‍ നിന്ന് പോയതിന് പിന്നാലെ ലഹരി തലവന്‍ അവിടെ തന്നെയുണ്ടെന്ന് ഉറപ്പിച്ച സുരക്ഷാ സേനപ്രദേശം വളയുകയായിരുന്നു.

പിറ്റേന്ന് പുലര്‍ച്ചെ നടന്ന സൈനിക നടപടിക്കിടെ കാര്‍ട്ടല്‍ അംഗങ്ങള്‍ വെടിയുതിര്‍ക്കുകയും എല്‍ മെഞ്ചോയെ വനമേഖലയിലേക്ക് മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഇയാളെയും അനുയായികളെയും സൈന്യം കണ്ടെത്തുകയായിരുന്നു.

ഈ സൈനിക നടപടി പൂര്‍ണ്ണമായും മെക്‌സിക്കന്‍ സേനയാണ് ആസൂത്രണം ചെയ്തതെന്നും അമേരിക്കന്‍ ഏജന്‍സികള്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം വ്യക്തമാക്കി. ഓപ്പറേഷനില്‍ അമേരിക്കന്‍ സൈനികര്‍ പങ്കാളികളായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്‍ മെഞ്ചോയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സിജെഎന്‍ജി അംഗങ്ങള്‍ വിവിധ നഗരങ്ങളില്‍ അക്രമം അഴിച്ചുവിട്ടു.

റോഡുകള്‍ ഉപരോധിച്ചും വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും തീയിട്ടും സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തുമാണ് അവര്‍ പ്രതികരിച്ചത്. ജാലിസ്‌കോ സംസ്ഥാനത്തുണ്ടായ ഏറ്റുമുട്ടലുകളില്‍ 25 നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ കൊല്ലപ്പെട്ടു. 30 ഓളം കാര്‍ട്ടല്‍ അംഗങ്ങളും വധിക്കപ്പെട്ടതായാണ് സുരക്ഷാ മന്ത്രി ഒമര്‍ ഗാര്‍സിയ ഹര്‍ഫുച്ച് അറിയിച്ചത്.

Mexican drug lord El Mencho was killed by watching his girlfriend’s movements

Share Email
LATEST
More Articles
Top