മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു: പുലര്‍ച്ചെയോടെ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു

മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു: പുലര്‍ച്ചെയോടെ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു

കണ്ണൂര്‍: കഴിഞ്ഞ ദിവസം കണ്ണൂരില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേ ധത്തിനിടെ പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കാളജില്‍ ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ഡിസ്ചാര്‍ജ് ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത മന്ത്രിയും സംഘവും തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചു. ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗ തീരുമാനത്തെ തുടര്‍ന്നായിരുന്നു ഡിസ്ചാര്‍ജ്.

പുലര്‍ച്ചെ നാലോടെ റോഡ് മാര്‍ഗം മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു. അതിനിടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം വീണ്ടും മൊഴി എടുക്കും. ഇതിന് ഇന്ന് വീണ്ടും അനുമതി തേടും.

അതിനിടെ മന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച കെ എസ് യു നേതാവിന്റെ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ കോഴിക്കോട് തിരുവള്ളൂരിലെ വീടിനു നേര്‍ക്കാണ് ആക്രമണം. ഇന്ന് പുലര്‍ച്ചെ 2.30തോടെയാണ് സംഭവം. റെയില്‍വേ സ്റ്റേഷനില്‍ മന്ത്രക്കെതിരെ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ബിതുല്‍ ബാലന്‍ റിമാന്‍ഡില്‍ ആണ്.

Minister Veena George leaves hospital, returns to Thiruvananthapuram in the morning

Share Email
LATEST
More Articles
Top