ഷാജി രാമപുരം
ന്യൂയോര്‍ക്ക്: ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ പീസ് മിഷന്റെ ഈ വര്‍ഷത്തെ മദര്‍ തെരേസാ പീസ് ആന്‍ഡ് ഹാര്‍മണി നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ന്യൂയോര്‍ക്കിലുള്ള ഷാജി എണ്ണശേരിലിനു ലഭിച്ചു.
ന്യൂഡല്‍ഹിയിലെ ശ്രീനിവാസപുരിയില്‍ വെച്ച് ക്രിസ്ത്യന്‍ പീസ് മിഷന്റെ ചെയര്‍മാന്‍ രാജീവ് ജോസഫിന്റെ അധ്യക്ഷതയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കാതലിക് ബിഷപ്‌സ് കോണ്‍ഫ്രറന്‍സ് ഓഫ് ഇന്ത്യാ സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് ഡോ.അനില്‍ ജോസഫ് തോമസ് കൗട്ടോ അവാര്‍ഡ് ഷാജി എണ്ണശേരിലിനു സമ്മാനിച്ചു.
പ്രൊഫ.ഡോ.സാജന്‍ എം. ജോര്‍ജ് (ചെയര്‍മാന്‍, ഡോണ്‍ ബോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഓഖ്‌ല, ന്യൂഡല്‍ഹി), റവ.ഫാ.ഷിനില്‍ ജേക്കബ് (ഡല്‍ഹി ആര്‍ച്ച് ബിഷപ് സെക്രട്ടറി), റവ.ഫാ.ജിന്റോ ടോം, മാര്‍ക്ക് ക്ലൈവ് (മെതഡിസ്റ്റ് ചര്‍ച്ച് ഇന്ത്യ മുന്‍ സിഇഒ, ഇന്‍സ്റ്റിറ്റിയൂഷന്‍സ്), കുഞ്ഞമ്മ മാത്യു (നാഷണല്‍ പ്രസിഡന്റ്, വൈ.ഡബ്ല്യു.സി.എ ഓഫ് ഇന്ത്യ), ഡോ. സഞ്ജന ജോണ്‍ (ഗ്ലോബല്‍ കള്‍ച്ചറല്‍ ഡിപ്ലോമാറ്റ്, ഫിലിം മേക്കര്‍) എന്നിവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ വിശിഷ്ടാതിഥികളായി.
ഷാജി എണ്ണശ്ശേരിയുടെ നേതൃത്വത്തില്‍ ഫുഡ് ഫോര്‍ ഹംഗറി എന്ന ചാരിറ്റി മിഷന്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ അവാര്‍ഡിന് പരിഗണിച്ചത് എന്ന് ക്രിസ്ത്യന്‍ പീസ് മിഷന്റെ സംഘാടകര്‍ അറിയിച്ചു.
ഡല്‍ഹി കേന്ദ്രമാക്കി പാസ്റ്റര്‍ എം.പി ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലുള്ള ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് ഹോസ്പിറ്റല്‍, സബര്‍ജംഗ് ഹോസ്പിറ്റല്‍ തുടങ്ങി നിരവധി ഹോസ്പിറ്റലുകളില്‍ എത്തുന്ന പാവങ്ങള്‍ക്കായി ഭക്ഷണപൊതി നല്‍കുന്ന പ്രവര്‍ത്തനങ്ങളും ഫുഡ് ഫോര്‍ ഹംഗറി എന്ന ചാരിറ്റി മിഷന്‍ ഏറ്റെടുത്ത് നടത്താറുണ്ട് .
Mother Teresa Peace and Harmony National Excellence Award for Shaji Ennassery













