സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷ് ഓർമ്മയായി

സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷ് ഓർമ്മയായി

ചെന്നൈ: സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. 70 വയസായിരുന്നു.  നിരവധി ഹിറ്റ് മലയാള സംഗീതമൊരുക്കിയസംവിധായകനായിരുന്നു.

1955 മാര്‍ച്ച് അഞ്ചിന് തമിഴ്‌നാട്ടിലായിരുന്നു ജനനം. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിലെ നിറ സാന്നിധ്യമായിരുന്നു.  മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

1971 ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പം ഗിറ്റാറിസ്റ്റായിട്ടാണ് കരിയര്‍ ആരംഭിക്കുന്നത്.  മലയാളത്തില്‍ രാഘവന്‍ മാസ്റ്റര്‍ അടക്കമുള്ളവർക്കൊപ്പം പ്രവര്‍ത്തിച്ച ശേഷമാണ് സ്വതന്ത്ര്യ സംഗീത സംവിധായകനാകുന്നത്.

ദേവാസുരം, കിലുക്കം, ഇന്ദ്രജാലം, സ്പടി കം, കൗരവ്വര്‍, ജോണി വാക്കര്‍, കിഴക്കന്‍ പത്രോസ്, ഹിറ്റ്‌ലര്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ക്ക് സംഗീതമൊരുക്കിയിട്ടുണ്ട്.

Music director SP Venkatesh remembered

Share Email
LATEST
More Articles
Top