മസ്‌കും സക്കര്‍ബര്‍ഗുമെല്ലാം എപ്സ്റ്റീന്‍ ഫയലില്‍ വിയര്‍ക്കുന്നു

മസ്‌കും സക്കര്‍ബര്‍ഗുമെല്ലാം എപ്സ്റ്റീന്‍ ഫയലില്‍ വിയര്‍ക്കുന്നു

വാഷിംഗ്ടണ്‍: ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീണ്‍ ഫയല്‍സിലെ ഓരോ ദിവസത്തേയും വെളിപ്പെടുത്തലുകകള്‍  കൂടുതല്‍ വമ്പന്‍മാരുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നു. ലോക രാജ്യത്തെ പല ഉന്നതരുടേയും ഉറക്കം കെടുത്തുകയാണ് എപ്സ്റ്റീന്‍ ഫയല്‍സ്. കഴിഞ്ഞ ദിവസം പുറത്തു വന്ന ഫയലില്‍ മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും ടെസ്ല മേധാവി എലോണ്‍ മസ്‌കും കാലിഫോര്‍ണിയയില്‍ ഒരു ആഡംബര അത്താഴ വിരുന്നില്‍ പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നിരുന്നു.

ചിത്രത്തില്‍ മസ്‌കും സക്കര്‍ബര്‍ഗും ഒരു നീണ്ട ഡൈനിംഗ് ടേബിളിന് എതിര്‍വശത്ത് ഇരിക്കുന്നതാണ്. ആഴ്ചകള്‍ക്ക് മുമ്പ് മസ്‌ക് ‘എപ്സ്റ്റീനുമായുള്ള ഒരു പാര്‍ട്ടിയിലും പങ്കെടുത്തിട്ടില്ലെന്നു അവകാശവാദം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ യാണ് ഇപ്പോള്‍ ചിത്രം പുറത്തുവരുന്നത്.

എപ്സ്റ്റീനുമായി ചേര്‍ന്ന് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നായിരുന്നു മസ്‌ക് മുമ്പ് പ്രതികരിച്ചത്.  കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ടതിനുശേഷവും എപ്സ്റ്റീന്‍ പ്രമുഖ വ്യക്തികളുമായി അടുത്ത ബന്ധം തുടര്‍ന്നുവെന്ന് ഏറ്റവും പുതിയ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നു. അപ്പോഴും എപ്സ്റ്റീന്റെ   ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇവര്‍ പങ്കാളിക ളാണെന്നതിനു തെളിവുകളൊന്നുമില്ല

Musk and Zuckerberg are all sweating over the Epstein file

Share Email
LATEST
Top