തിരുവനന്തപുരം: ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു. പലയിടങ്ങളിലും ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ ആരംഭിച്ചു. സംസ്ഥാനത്ത് പണിമുടക്കിനെ തുടര്‍ന്ന് കടകള്‍ അടഞ്ഞുകിടക്കുകയാണ്. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍, പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഡയസ് നോണ്‍ (ഉശലെിീി) പ്രഖ്യാപിച്ചു. . പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ അന്നത്തെ ശമ്പളം തടഞ്ഞുവെക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഇന്നലെ രാത്രി വൈകിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. അംഗീകാരമില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുന്നത് ഗുരുതരമായ ചട്ടലംഘനമായി കണക്കാക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ഫെബ്രുവരി 12-ന് പണിമുടക്കുന്നവരുടെ ആ ദിവസത്തെ വേതനം 2026 മാര്‍ച്ചിലെ ശമ്പളത്തില്‍ നിന്ന് കുറയ്ക്കും. സംസ്ഥാനത്തെ ഭരണാനുകൂല സംഘടനകള്‍ ഉള്‍പ്പെടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ കര്‍ശന നടപടി
National strike begins: Day off declared for government employees and teachers









