ടെക്സസ് കേരളാ അസോസിയേഷൻ്റെ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു

ടെക്സസ് കേരളാ അസോസിയേഷൻ്റെ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു

ഡാളസ്: ടെക്സസ് സംസ്ഥാനത്തെ മലയാളികളുടെ കൂട്ടായ്മയായ കേരളാ അസോസിയേഷന്റെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പ്രസിഡന്റ് ജോസ് വടകരയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് ബോർഡിൽ, ജനറൽ സെക്രട്ടറി – ലാലു (ഏബ്രഹാം മാത്യു), ട്രെഷറർ – അലക്സണ്ടർ തൈത്തറ, ജോയിന്റ് സെക്രെട്ടറി – അബോ എം നൈനാൻ, വുമൺസ് ഫോറം ചെയർ – ഗ്രേസി ജെയിംസ്, യൂത്ത് ഫോറം ചെയർ – നിതിൻ തോമസ് കോശി എന്നിവർ അംഗങ്ങളാണ്. മലയാണ്മയുടെ മണമറിയുന്ന പരിപാടികൾ ടെക്സസിലെ മലയാളികൾക്കായി ഒരുക്കുകയും കമ്മ്യൂണിറ്റി ഔട്ട് റീച്ച് കൂട്ടായ്മകൾ, സംവാദങ്ങൾ മുതലായവ ഈ വർഷം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ജോസ് വടകര അസോസിയേഷൻ അംഗങ്ങൾക്ക് ഉറപ്പ് നൽകി. ഭാവി പരിപാടികൾ അടുത്ത ബോർഡ് മീറ്റിങ്ങിൽ അവതരിപ്പിക്കുമെന്നും അതിനുശേഷം പരിപാടികളുടെ തീയതികൾ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു.

നാഷണൽ ലെവലിലുള്ള മലയാളി അസോസിയേഷനുമായും, സംസ്ഥാനത്തുള്ള മറ്റ് കേരളാ/മലയാളി അസ്സോസിയേഷനുകളുമായും ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ ഈ ബോർഡ് മുൻകൈയ്യെടുക്കുന്നുണ്ടന്നും അതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും ജനറൽ സെക്രെട്ടറി ലാലു നന്ദി പ്രമേയത്തിൽ പ്രസ്താവിച്ചു.

അസോസിയേഷനിൽ അംഗങ്ങൾ ആകാനാഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ദയവായി ബന്ധപ്പെടുക: ജോസ് വടകര # (623) 271-5465 ലാലു # (214) 597-9040

Share Email
LATEST
Top