ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പുതിയ പാരിഷ് കൗണ്‍സില്‍ സ്ഥാനമേറ്റു

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പുതിയ പാരിഷ് കൗണ്‍സില്‍ സ്ഥാനമേറ്റു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ 2026-27 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ സ്ഥാനമേറ്റു. ഇതോടനുബന്ധിച്ചു സ്ഥാനമൊഴിയുന്ന 2024-25 വര്‍ഷത്തെ പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെയും 2026-27 വര്‍ഷത്തെ പാരീഷ് കൌണ്‍സില്‍ അംഗങ്ങളുടെയും ഒരു സംയുക്ത യോഗം ഫെബ്രുവരി മൂന്നിന് ചേര്‍ന്നു.

കഴിഞ്ഞ രണ്ടു വര്‍ഷം ഇടവകയുടെ എല്ലാവിധത്തിലുള്ള പുരോഗതിക്കായി കഠിന അധ്വാനം ചെയ്ത പഴയ എക്‌സിക്യൂട്ടീവിനും പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും വികാരി ഫാദര്‍ സിജു മുടക്കോടില്‍, അസിസ്റ്റന്റ് വികാരി ഫാദര്‍ അനീഷ് മാവേലി പുത്തന്‍പുരയില്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി. നാലുവര്‍ഷം ട്രസ്റ്റി കോഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ച സാബു കട്ടപ്പുറം, കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ ട്രസ്റ്റിമാരായ ബിനു പൂത്തറയില്‍, ജോര്‍ജ് മറ്റത്തിപറമ്പില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, നിബിന്‍ വെട്ടിക്കാട്ട് സെക്രട്ടറി സണ്ണി മേലേടം, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ ഷാലോം, പി.ആര്‍. ഓ അനില്‍ മറ്റത്തിക്കുന്നേല്‍, അക്കൗണ്ടന്റ് ജെയിംസ് ജെയിംസ് മന്നാകുളം എന്നിവരെ യോഗം പ്രത്യേകം അനുമോദിച്ചു.

സ്ഥാനം ഒഴിയുന്ന എക്‌സിക്യൂട്ടീവ് അംഗങ്ങളെ പ്രതിനിധീകരിച്ച് സാബു കട്ടപ്പുറം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇടവക സമൂഹവും വൈദികരും സിസ്റ്റേഴ്‌സും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും നല്‍കിയ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി.
പുതിയ ട്രസ്റ്റിമാരായ സേവ്യര്‍ നടുപ്പറമ്പില്‍, ജോബി പോളയ്ക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍ , സെക്രട്ടറി സണ്ണി മേലേടം, സിസ്റ്റര്‍ ശാലോം എന്നിവര്‍ ഈ സംയുക്ത മീറ്റിങ്ങിന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്‍കി.

New Parish Council Takes Office at St. Mary’s Catholic Church in Chicago

വാര്‍ത്ത: റോയി ചേലമലയില്‍

Share Email
LATEST excelnclexrn
More Articles
Top