ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ പാക്കിസ്ഥാന്റെ ആണവ സംഭരണ ശാലയിലും ആക്രമണം നടത്തിയതായി വെളിപ്പെടുത്തൽ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ  പാക്കിസ്ഥാന്റെ ആണവ സംഭരണ ശാലയിലും ആക്രമണം നടത്തിയതായി വെളിപ്പെടുത്തൽ

ന്യൂഡൽഹി: പഹൽഗാമിൽ പാക്ക് ഭീകരൻ ഇന്ത്യൻ വിനോദസഞ്ചാരികളെ കൊലപ്പെടു ത്തിയതിനു പിന്നാലെ ഇന്ത്യ പാക്കിസ്ഥാനു നേർക്ക് നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ പാക് ആണവ സംഭരണ കേന്ദ്രത്തിനു നേരെയും ഇന്ത്യ ആക്രമണം നടത്തിയതായി വെളിപ്പെടുത്തൽ. 

പാക്കിസ്ഥാന്റെ  കിരാന ഹിൽസ് ആണവ സംഭരണശാലയിലും മിസൈലാക്രമണം നടത്തിയിരുന്നുവെന്ന് നിർണായക വെളിപ്പെടുത്തൽ. അന്താരാഷ്ട്ര വ്യോമയാ നവിദഗ്‌ധൻ ടോം കൂപ്പറാണ് ഇക്കാര്യം വ്യക്തമാ ക്കിയത്. എൻ.ഡി. ടി.വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ.

അതിശക്തമായ  നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാപ്പാണ് ഇതിലൂടെ നല്കിയത്. ഞങ്ങൾക്ക് എവിടെയും എപ്പോഴും ആക്രമിക്കാൻ സാധിക്കുമെന്നും ഇത്തരം പ്രകോപനങ്ങൾ അവസാനിപ്പി ക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഇന്ത്യ ഇതിലൂടെ നൽകിയത്’ എന്ന് അദ്ദേഹം പറഞ്ഞു. മേയ് 10-നായിരുന്നു ഈ  ആക്രമണം നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മിസൈലുകൾ മലനിരകളിൽ പതിക്കുന്ന തിന്റെ ദൃശ്യങ്ങളും പാകിസ്താ ൻ വ്യോമസേനയുടെ 4091-ാം സ്ക്വാഡ്രന്റെ റഡാർ സ്റ്റേഷനിൽ നിന്ന് പുക ഉയരുന്നതും ഇതിന് തെളിവായി അദ്ദേഹം പറയുന്നു.  ഇന്ത്യൻ വ്യോമസേന ആദ്യം പാകിസ്‌താന്റെ റഡാർ സ്റ്റേഷനുകൾ തകർത്ത് അവരുടെ പ്രത്യാക്രമണ ശേഷി ഇല്ലാതാക്കിയെന്നും അതിനുശേഷം ഭൂഗർഭസംഭരണശാലയുടെ രണ്ട് കവാടങ്ങളിൽ ആക്രമണം നടത്തിയെന്നും അദ്ദേഹം വിശദീകരിച്ചു. 

എന്നാൽ, ഈ ആക്രമണത്തെക്കുറിച്ചുള്ള വാർത്തകൾ ഇന്ത്യൻ വ്യോമസേന ഔദ്യോഗികമായി നിഷേധിച്ചിരുന്നു. കിരാന ഹിൽസിലെ ഭൂഗർഭ ഭാഗങ്ങളിൽ ആക്രമണം നടന്നതിനെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നാണ് വ്യോമസേനാ വൈസ് ചീഫ് എയർ മാർഷൽ നാഗേഷ് കപൂർ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്.

New revelations suggest India’s Operation Sindoor included a missile strike on Pakistan’s Kiren Hills nuclear facility. 

Share Email
Top