കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് കമ്പനിയലെ ചെരുപ്പ് വിവാദം ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കയാണ്. കര്‍സര്‍ എ്ന്ന സ്റ്റാര്‍ട്ടപ് കമ്പനിയിലാണഅ പാദരക്ഷ ഓഫീസിനുള്ളില്‍ ഉപയോ ഗിക്കാത്തത്. ഇത് സംബന്ധിച്ച് ഓഫീസിനു പുറത്തിട്ടിരിക്കുന്ന പാദരക്ഷകളുടെ ചിത്രം സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
കമ്പനിയടെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണവുമായി നിരവധിപ്പേര്‍ രംഗത്തെത്തി. 2022-ല്‍ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എംഐടി) നിന്ന് ബിരുദം നേടിയ നാല് പേര്‍ ചേര്‍ന്നു രൂപീകരിച്ച കമ്പനിയാണ് കര്‍സര്‍. ഇന്ത്യന്‍ വംശജനായ അമന്‍ സാംഗറും കമ്പനിയുടെ സഹസ്ഥാപകരില്‍ ഉള്‍പ്പെടുന്നു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു ടെക്കി ഓഫീസിന്റെ വാതലിനു പുറത്ത് തറയില്‍ ഉപേക്ഷിച്ചിരിക്കുന്ന നിരവധി ചെരുപ്പുകള്‍ കാണിക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് പോസ്റ്റ് വൈറലായത്. 29.0 ബില്യണ്‍ ഡോളറിന്റെ ആസ്തിയുളള കമ്പനിയായി മാറി.
Funny that everyone in SF immediately knows which office this is pic.twitter.com/bp7Muk2v59
— Andre Landgraf (@andrelandgraf) February 24, 2026
എല്ലാവര്‍ക്കും ഇത് ഏത് ഓഫീസാണെന്ന് പെട്ടെന്ന് അറിയാമെന്നത് രസകരമാണ്,’ കുപെര്‍ട്ടിനോ ആസ്ഥാനമായുള്ള ഡെവലപ്പര്‍ ആന്‍ഡ്രെ ലാന്‍ഡ്ഗ്രാഫ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഈ എഐ ചിത്രത്തിന് കമന്റ് രേഖപ്പെടുത്തി.
ചിത്രത്തോടൊപ്പം എഴുതി. ഈ ഓഫീസ് ചില നല്ല പ്രവണതകള്‍ പുറത്തെത്തിക്കുന്നു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇതൊരു സ്റ്റാര്‍ട്ടപ് ഓഫീസോ അതോ ഒരു ധ്യാനകേന്ദ്രമോ എന്നായിരുന്നു വിമര്‍ശിച്ചുളള മറ്റൊരു പോസ്റ്റ്. ഞാന്‍ ഒരു ഇന്ത്യക്കാരനാണ്. ജോലിസ്ഥലങ്ങളില്‍ നമ്മള്‍ പോലും ഇത്തരത്തില്‍ ചെയ്യാറില്ലെന്നായിരുന്നു മറ്റൊരു പോസ്റ്റ്. എന്തായാലും ചെരുപ്പ് വിവാദം ഇപ്പോള്‍ അതിവേഗം വൈറലായി കഴിഞ്ഞു.
No footwear in this office! ‘Shoe-wearing’ eviction at California AI startup goes viral on social media













