ഒരു മാസമായി  ന്യൂയോർക്കിൽ  നേഴ്സുമാർ നടത്തി വന്ന സമരം ഒത്തുതീർപ്പിലേക്ക് 

ഒരു മാസമായി  ന്യൂയോർക്കിൽ  നേഴ്സുമാർ നടത്തി വന്ന സമരം ഒത്തുതീർപ്പിലേക്ക് 

ന്യൂയോർക്ക്:  ഒരു മാസമായി  ന്യൂയോർ ക്കിൽ നേഴ്സുമാർ നടത്തിവന്ന സമരം അവസാനിക്കുന്നു. ന്യൂയോർക്ക് സ്റ്റേറ്റ് നഴ്സസ് അസോസിയേഷൻ്റെ നേതൃത്വ ത്തിലാണ്   സമരം നടന്നത്.

സമരം അവസാനിപ്പിക്കാനായി ചർച്ച ചെയ്ത കരാർ പ്രകാരം അടുത്ത മൂന്ന് വർഷത്തി നുള്ളിൽ ശമ്പളത്തിൽ 12 ശതമാന ത്തിലധികം വർധനവ് ഉണ്ടാകും. ജോലിഭാരം നിയന്ത്രിക്കുന്നതിനും രോഗികളുടെ പരിചരണം മെച്ചപ്പെടു ത്തുന്നതിനും കൂടുതൽ നഴ്സുമാരെ നിയമിക്കും. നിലവിലുള്ള ആരോഗ്യ ആനുകൂല്യങ്ങൾ  തുടരും.

കുടിയേറ്റക്കാരായ നഴ്സുമാർക്കും ട്രാൻസ്‌ജെൻഡർ നഴ്സുമാർക്കും രോഗികൾക്കും എതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നടപടി സ്വീകരി ക്കുമെന്നും വ്യക്തമാക്കുന്നു. ന്യൂയോർക്ക് നഗരത്തിലെ  ആശുപത്രി ശൃംഖലകളായ മോണ്ടെഫിയോറി, മൗണ്ട് സിനായ് എന്നിവിടങ്ങളിലെ നഴ്സുമാരാണ് സമരത്തിനൊടുവിൽ മാനേജ്‌മെന്റുമായി കരാറിലെത്തിയത്

 മെച്ചപ്പെട്ട ശമ്പളം, തൊഴിൽ സംരക്ഷണം എന്നിവ ആവശ്യപ്പെട്ട് ജനുവരി 12ന് ആരംഭിച്ച സമരത്തിൽ ഏകദേശം 15,000 നഴ്സുമാർ രംഗത്തിയിരുന്നു .  കരാർ അംഗീകരിച്ചാൽ ശനിയാഴ്ച മുതൽ നഴ്സുമാർ ജോലിക്ക് പ്രവേശിക്കും. ഇതിനായുള്ള വോട്ടെടുപ്പ് നടക്കും. 

നാലാഴ്ചയോളം ഏകദേശം 15,000 നഴ്സുമാർ തണുപ്പും മഞ്ഞും അവഗണിച്ചു രോഗികളുടെ സുരക്ഷിതമായ പരിചരണ ത്തിനായി നിലയുറപ്പിച്ചുവെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് നഴ്സസ് അസോ സിയേഷൻ പറഞ്ഞു. 

Nurses’ strike in New York nears settlement

Share Email
LATEST
Top