വേദനസംഹാരി അമിത അളവില്‍ നല്കി നാലു പേരെ കൊലപ്പെടുത്തിയ ലൈംഗീക തൊഴിലാളിയായ സ്ത്രീക്ക് 60 വര്‍ഷം തടവ്

വേദനസംഹാരി അമിത അളവില്‍ നല്കി നാലു പേരെ കൊലപ്പെടുത്തിയ ലൈംഗീക തൊഴിലാളിയായ സ്ത്രീക്ക് 60 വര്‍ഷം തടവ്

കൊളംബസ്( ഒഹായോ) : വേദന സംഹാരിയായ ഫെന്റനൈല്‍ അമിതി അളവില്‍ നല്കി നാലു പുരുഷന്‍മാരെ കൊലപ്പെടുത്തിയ കേസില്‍ കൊളംബസില്‍ നിന്നുള്ള ലൈംഗീക തൊഴിലാളിയായ 36 കാരിക്ക് 60 വര്‍ഷം തടവ്. റെബേക്ക ഒബോണയ്കകാണ് ഫ്രാങ്ക്‌ലിന്‍ കൗണ്ടി ജഡ്ജി തുടര്‍ച്ചയായി നാല് ജീവപര്യന്തം തടവ് വിധിച്ചു. നാലു ജീവപര്യന്ത്യം ശിക്ഷയായ 60 വര്‍ഷമാണ് ജലില്‍ അഴിക്കുള്ളില്‍ കഴിയേണ്ടി വരിക.

പുരുഷന്മാരെ ലൈംഗിക ബന്ധത്തിനായി കൂട്ടിക്കൊണ്ടുപോവുകയും തുടരുന്നു അമിത അളവില്‍ ഫെന്റനൈല്‍ നല്കുകയും ചെയ്തശേഷം അവരില്‍ നിന്നുള്ള പണവും മറ്റു വസ്തുക്കളും അപഹരിക്കുകയായിരുന്നു. 2022 നും 2023 നു മിടയിലാണ് ഈ കുറ്റകൃത്യങ്ങളെല്ലാം നടന്നത്. മാരകമായി മയക്കുമരുന്ന് നല്‍കുകയും ചെയ്തുവെന്ന ആരോപണത്തെത്തുടര്‍ന്ന് 2023 ല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഓബോണ്‍ ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലിനൊടുവിലാണ് കുറ്റം സമ്മതിച്ചത്.

ഓരോ കൊലപാതകത്തിനും 15 വര്‍ഷം ശിക്ഷയാണ് വിധിച്ചത്. മറ്റൊരു പുരുഷനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ഓബോണ്‍ സമ്മതിച്ചതായി ഒഹായോ അറ്റോര്‍ണി ജനറല്‍ ഡേവിഡ് യോസ്റ്റ് പസ്താവനയില്‍ പറഞ്ഞു.

Ohio woman sentenced to life in prison for killing 4 men with fentanyl doses

Share Email
LATEST
Top